Web Desk

June 03, 2020, 5:03 pm

ദുബായില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

Janayugom Online
ദുബായിലെ തിരക്കൊഴിഞ്ഞ രാജവീഥികള്‍

ദുബായ്: ദുബായില്‍ നിയന്ത്രണങ്ങളോടെ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഓഫീസിലും പുറത്തും നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. മാസ്ക് ധരിച്ചില്ലെങ്കില്‍ സ്ഥാപനം അയ്യായിരം ദിര്‍ഹവും ജീവനക്കാരന്‍ അഞ്ഞൂറ് ദിര്‍ഹവും പിഴയൊടുക്കണം.

മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ ആയിരം ദിര്‍ഹമാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ ഇരട്ടിയിലേറെ പിഴ നല്‍കണം.

ജീവനക്കാര്‍ അകലം പാലിച്ചില്ലെങ്കില്‍ അയ്യായിരം ദിര്‍ഹം പിഴ നല്‍കണം. ഇരിപ്പിടങ്ങള്‍ തമ്മിലുള്ള അകലം ഉറപ്പിക്കാന്‍ തറയില്‍ പ്രത്യേകം അടയാളപ്പെടുത്തണം.

അതേസമയം മറ്റ് എമിറേറ്റുകളിലേക്ക് കടക്കാന്‍ പാടില്ല. തെര്‍മല്‍ സ്കാനറുകള്‍ അടക്കമുള്ളവ സ്ഥാപിക്കുന്നതില്‍ വീഴ്ചയുണ്ടായാല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും.

വാഹനങ്ങളില്‍ ഡ്രൈവറടക്കം മൂന്ന് പേരില്‍ കൂടരുത്. വീഴ്ച വരുത്തിയാല്‍ മൂവായിരം ദിര്‍ഹമാണ് പിഴ.

eng­lish sum­ma­ry: dubai eas­ing lock­down laws

you may also like this video