കോവിഡ് 19 രോഗബാധയെതുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പൗരനും 19 അംഗസംഘവും കയറിയ വിമാനം യാത്ര പുറപ്പെട്ടു. ദുബായ് എമിറേറ്റ്സ് വിമാനമാണ് യാത്ര പുറപ്പെട്ടത്. രോഗബാധിതനെയും ഭാര്യയെയും കളമശ്ശേരിയിലെ ഐസൊലേഷനിലേക്ക് മാറ്റി. 19 അംഗ സംഘത്തിലെ മറ്റുള്ളവര്‍ നിരീക്ഷണത്തിലാണ്. കൊവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷുകാരനാണ് വിമാനത്തില്‍ പോവാനെത്തിയത്. ആദ്യഘട്ടത്തില്‍ ഇയാളുടെ ഫലം നെഗറ്റീവായിരുന്നെങ്കിലും അടുത്ത ഫലംകൂടി ലഭിച്ചതിന് ശേഷം മാത്രമേ ഇവിടം വിടാവൂ എന്ന നിര്‍ദേശം അവഗണിച്ചായിരുന്നു ഇവര്‍ യാത്രയ്ക്കൊരുങ്ങിയത്.
എന്നാല്‍, രണ്ടാമത്തെ പരിശോധനാഫലം പോസിറ്റീവാണെന്ന വിവരം അറിയിക്കുന്നതിന് മുമ്ബ് ഇവര്‍ മൂന്നാറില്‍നിന്ന് മുങ്ങി. ബ്രീട്ടീഷ് പൗരന് വിമാനത്തിനുള്ളില്‍ കയറിയശേഷമാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇയാള്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചതായുള്ള റിപോര്‍ട്ട് ലഭിച്ചത്. ഉടന്‍തന്നെ അധികൃതര്‍ വിമാനത്താവളത്തിലേക്ക് വിവരം കൈമാറുകയായിരുന്നു. തുടര്‍ന്ന് ബ്രിട്ടീഷ് പൗരന് ഉള്‍പ്പെടെ 19 പേരടങ്ങുന്ന സംഘത്തെ പോലിസ് വിമാനത്തില്‍നിന്നും തിരിച്ചിറക്കി. 270 യാത്രക്കാരെയും തിരിച്ചിറക്കിയിരുന്നു. പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മറ്റ് യാത്രക്കാരുമായി വിമാനം പുറപ്പെടുകയായിരുന്നു.
250 പേരുമായി ദുബയിലേക്കുള്ള വിമാനം മൂന്നുമണിക്കൂറിലേറെ വൈകി 12.30നാണ് കൊച്ചിയില്‍നിന്ന് പുറപ്പെട്ടത്. വിമാനത്താവളവും അണുവിമുക്തമാക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. വിമാനത്താവളം അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി എസ് സുനില്‍കുമാറും അറിയിച്ചു. മാര്‍ച്ച് ആറിന് കൊച്ചി വിമാനത്താവളംവഴിയാണ് ബ്രിട്ടീഷ് പൗരന് കേരളത്തിലെത്തിയത്. ഈ സംഘത്തെ കൂടാതെ ഒരു ഇന്ത്യൻ പൗരൻ കൂടി യാത്ര ഒഴിവാക്കി. ഇയാൾ സ്വമേധയാ യാത്ര ഒഴിവാക്കുകായിരുന്നു.
English Summary: Dubai emirates take off from cochi
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.