August 7, 2022 Sunday

Related news

August 6, 2022
August 6, 2022
August 5, 2022
August 4, 2022
August 1, 2022
July 31, 2022
July 31, 2022
July 29, 2022
July 29, 2022
July 27, 2022

കോവിഡ് പോരാട്ടം: ആരോഗ്യ പ്രവർത്തകർക്ക് പത്ത് വർഷത്തേക്ക് ഗോൾഡൻ വിസ അനുവദിച്ച് ദുബായ് ഭരണധികാരി

Janayugom Webdesk
May 14, 2020 11:21 am

ദുബായിൽ ആരോഗ്യ പ്രവർത്തകർക്ക് ഗോൾഡൻ വിസ പ്രഖ്യാപനവുമായി ദുബായ് ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂ. കോവിഡിനെതിരെയുള്ള ആരോഗ്യ പ്രവർത്തകരുടെ പോരാട്ടങ്ങൾക്ക് നന്ദിയും അഭിനന്ദനവും അറിയിച്ചുകൊണ്ടാണ് ഗോൾഡൻ വിസ നൽകുന്നത്. രാജ്യത്തെ ആരോഗ്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്നവർക്കാണ് ഈ ആനുകൂല്യം നൽകുന്നത്.

രാജ്യത്തെ പൊതുജന സുരക്ഷക്കും കോവിഡ് രോഗികളുടെ പരിപാലനത്തിനുമായുള്ള ആരോഗ്യ സംഘങ്ങളുടെ മികച്ച പരിശ്രമങ്ങൾക്കാണ് ഈ അഭിനന്ദനം. രാജ്യത്തെ 212 ഡോക്ടർമാർക്കാണ് ഗോൾഡൻ വിസ നൽകുന്നത്. ശൈഖ് മുഹമ്മദിന്റെ പ്രവർത്തനത്തിന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് നന്ദി അറിയിച്ചു. കൊവിഡിനെതിരെ ആരോഗ്യ പ്രവർത്തകരുടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഈ പ്രവൃത്തി ഉത്തേജനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY: dubai ruler announced 14 year gold­en visa to health workers

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.