29 March 2024, Friday

Related news

November 25, 2023
April 16, 2023
February 22, 2023
October 16, 2022
October 14, 2022
September 3, 2022
August 27, 2022
June 26, 2022
June 23, 2022
April 21, 2022

ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനം കരസ്ഥമാക്കി ദുബായ്

Janayugom Webdesk
ദുബായ്
September 26, 2021 5:32 pm

ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനം കരസ്ഥമാക്കി ദുബായ്. റിസോണന്‍സ് കണ്‍സള്‍ട്ടന്‍സിയാണ് ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ റാങ്ക് പട്ടിക പുറത്തിറക്കിയത്. ടോക്കിയോ, സിംഗപ്പൂര്‍, ലോസ് ഏഞ്ചല്‍സ് തുടങ്ങിയ നഗരങ്ങളെക്കാള്‍ മുന്‍നിരയിലാണ് ദുബായിയുടെ സ്ഥാനം. ദുബായ് മീഡിയാ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയ നഗരം ലണ്ടനാണ്. രണ്ടാം സ്ഥാനം നേടിയ നഗരം പാരീസാണ്. ന്യൂയോര്‍ക്കാണ് മൂന്നാം സ്ഥാനത്തുള്ളത്. മോസ്‌കോ നാലാം സ്ഥാനവും നേടിയിട്ടുണ്ട്. ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളെയാണ് റിസോണന്‍സ് കണ്‍സള്‍ട്ടന്‍സി റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

24 പ്രദേശങ്ങളിലെ പ്രദേശവാസികളുടെയും സന്ദര്‍ശകരുടെയും സ്ഥിതി വിവരക്കണക്കുകളുടെയും ഗുണപരമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് റിസോണന്‍സ് കണ്‍സള്‍ട്ടന്‍സി ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചത്.

Eng­lish Sum­ma­ry : dubai secured top five posi­tion in best cities in world

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.