കോടികണക്കിനാളുകളുടെ സ്വകാര്യ വിവരങ്ങള്‍ വില്‍പ്പനയ്ക്ക്

Web Desk
Posted on February 24, 2019, 3:10 pm

61.7 കോടി ആളുകളുടെ സ്വകാര്യ വിവരങ്ങൾ വിൽപ്പനയ്ക്ക്. വിവിധ ഓൺലൈൻ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയ ആളുകളുടെ സ്വകാര്യ വിവരങ്ങൾ ആണ് വില്പനയ്ക്ക് വച്ചിരിക്കുന്നത്.

ഉപയോക്താക്കളുടെ അക്കൗണ്ടുകളില്‍ നിന്നുള്ള വിവരങ്ങള്‍ ഡാര്‍ക് വെബില്‍ ആണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഇത്രയും പേരുടെ ഡേറ്റയ്ക്ക് കേവലം 20,000 ഡോളറിനു തുല്യമായ ബിറ്റ്‌കോയിനാണ് ആവശ്യപ്പെടുന്നത്. ചോർന്ന രേഖകളിൽ മലയാളികളും ഉൾപ്പെടുന്നുണ്ട്

മലയാളികളുടെ പ്രിയ ഡബ്‌സ്മാഷ്, മലയാളികൾക്ക് തന്നെ ഏറെ ഇഷ്ടപ്പെട്ട ഫോട്ടോ ഷെയറിങ് വെബ്‌സൈറ്റായ 500px അടക്കമുള്ള പതിനാറു വെബ്‌സൈറ്റുകളാണ് ഹാക്കു ചെയ്തത്‍.

വിവിധ സ്വകാര്യ വിവരങ്ങളാണ് ഹാക്കർമാർ ശേഖരിച്ചിരിക്കുന്നത്. ചില വെബ്സെറ്റുകളില്‍ ഇമെയില്‍ അഡ്രസ്, പാസ്‌വേഡുകള്‍, ലൊക്കേഷന്‍ ഇന്‍ഫര്‍മേഷന്‍ തുടങ്ങിയവയാണ് ലഭ്യമാക്കിയിരിക്കുന്നത്. ഹാക്കു ചെയ്യപ്പെട്ട വെബ്‌സൈറ്റുകള്‍ ഇവയാണ്:

ഡബ്‌സ്മാഷ് (Dub­s­mash)
മൈഫിറ്റ്‌നെസ്പാല്‍ (MyFit­ness­Pal)
മൈഹെറിറ്റെജ് (MyHer­itage)
ഷെയര്‍ദിസ് (ShareThis)
ഹോട്ട്‌ലുക് (HauteLook)
അനിമോടോ (Ani­mo­to)
ഐയെം (Eye­Em)
എയിറ്റ്ഫിറ്റ് (8fti)
വൈറ്റ്പേജസ് (Whitepagse)
ഫോട്ടോലോഗ് (Fotolog)
500പിക്‌സ് (500px)
ആര്‍മര്‍ ഗെയിംസ് (Armor Gamse)
ബുക്‌മെയ്റ്റ് (Book­Mate)
കോഫീമീറ്റ്‌സ്ബഗെല്‍ (CoffeeMeetsBagel0
ആര്‍ട്‌സി (Art­sy)
ഡേറ്റാക്യാംപ് (Dat­a­Camp)

ഇവയിൽ ഏതിലെങ്കിലും അക്കൗണ്ടുള്ളവര്‍ ഉടൻ തന്നെ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നു ജാഗ്രത നിർദ്ദേശം അധികൃതർ പുറപ്പെറുവിച്ചു.