19 April 2024, Friday

സ്പോര്‍ട്സ് ബെെക്ക് പ്രേമികള്‍ കാത്തിരുന്ന ഡുകാറ്റി മോണ്‍സ്റ്റര്‍ പുറത്തിറങ്ങി

Janayugom Webdesk
കൊച്ചി
September 24, 2021 4:21 pm

ഡുകാറ്റിയുടെ ഏറ്റവും പുതിയ സ്‌പോര്‍ട്‌സ് ബൈക്കായ മോണ്‍സ്റ്റര്‍, മോസ്റ്റര്‍ പ്ലസ് മോഡലുകള്‍ പുറത്തിറക്കി. മോണ്‍സ്റ്റര്‍ 10.99 ലക്ഷം രൂപയ്ക്കും മോസ്റ്റര്‍ പ്ലസ് 11.24 ലക്ഷം രൂപയ്ക്കും ലഭ്യമാകും. ഡുകാറ്റി റെഡ്, ഡാര്‍ക് സ്റ്റെല്‍ത്, ഏവിയേറ്റര്‍ ഗ്രേ എന്നിങ്ങനെ മൂന്നു നിറങ്ങളില്‍ ലഭിക്കും. ഒതുങ്ങിയതും ഭാരം കുറഞ്ഞതുമായ മോണ്‍സ്റ്ററില്‍ സ്‌പോര്‍ടി എന്‍ജിനും സൂപര്‍ബൈക്കില്‍ നിന്നു പ്രചോദനമുള്‍ക്കൊള്ളു ഫ്രെയിമും ചേര്‍ത്തിട്ടുണ്ട്. എയറോഡൈനാമിക് വിന്‍ഡ് ഷീല്‍ഡും പിന്‍ സീറ്റ് കവറും സ്റ്റാന്റേഡ് ഘടകമായി മോസ്റ്റര്‍ പ്ലസിനൊപ്പം ലഭിക്കും

സ്‌പോര്‍ട്, അര്‍ബന്‍, ടൂറിംഗ് എന്നിങ്ങനെ മൂന്നു റൈഡിംഗ് മോഡുകളാണ് മോസ്റ്ററിനുള്ളത്. സവാരിയുടെ വ്യത്യസ്തമായ ആവശ്യങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും അനുസരിച്ച് ബൈക്കിന്റെ സ്വഭാവം രൂപപ്പെടുത്തുതിന് ഇതു സഹായിക്കുന്നു. കണ്‍ട്രോളുകളെല്ലാം ഹാന്‍ഡില്‍ ബാറില്‍ തന്നെ ക്രമീകരിച്ചിരിക്കുന്നു. കൊച്ചിയിലെ ഡുകാറ്റി ഷോറൂമില്‍ ബുക്കിംഗ് ആരംഭിച്ചു. വിതരണം ഉടന്‍ ആരംഭിക്കും. റൈഡറുമായി പെട്ടെന്നു തന്നെ പൊരുത്തത്തിലാകുന്ന ആധുനികവും സുഗമവുമായ ഷാസിയുള്ള ബൈക്കാണിത്. കൈകള്‍ക്ക് അമിതഭാരം നല്‍കാത്ത റൈഡിംഗ് പൊസിഷനും പവറും ടോര്‍ക്കും നന്നായി സന്തുലനം ചെയ്യുന്ന എന്‍ജിനും ബൈക്കിന്റെ പ്രത്യേകതകളാണ്.

ഡുകാറ്റിയുടെ ചരിത്രത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മോഡലാണ് മോണ്‍സ്റ്റര്‍. കൂടുതല്‍ സ്‌പോര്‍ടിയായ ഭാരം കുറഞ്ഞ, സവാരി ചെയ്യാന്‍ എളുപ്പമുള്ള ബൈക്കായതുകൊണ്ടു തന്നെ പുതിയ റൈഡര്‍മാര്‍ക്കും പരിചയസമ്പരായ റൈഡര്‍മാര്‍ക്കും ഇത് ഉപയോഗിക്കാന്‍ ഇണങ്ങിയതായിരിക്കുമെന്നു ഡുകാറ്റി ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ബിപുല്‍ ചന്ദ്ര പറഞ്ഞു. ആഗോളതലത്തില്‍ വളരെ ആവേശകരമായ പ്രതികരണമാണ് പുതിയ മോണ്‍സ്റ്ററിനു ലഭിച്ചത്. ഇന്ത്യയിലും ഇതൊരു വന്‍വിജയമായി മാറുമെന്നും ബിപുല്‍ ചന്ദ്ര പറഞ്ഞു

ഡെസ്‌മോഡ്രോമിക് ഡിസ്ട്രിബ്യൂഷനുള്ളതും ബി എസ് 6 മാനദണ്ഡം പാലിക്കുന്നതുമായ 937 സിസി എല്‍-ട്വിന്‍, ടെസ്റ്റാസ്‌റ്റ്രെറ്റാ 11 എന്ന പുതിയ എന്‍ജിനാണ് മോണ്‍സ്റ്ററില്‍ ഉപയോഗിക്കുന്നത്. പഴയ 821 എന്‍ജിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡിസ്‌പ്ലേസ്‌മെന്റും പവറും ടോര്‍ക്കും വര്‍ദ്ധിപ്പിക്കുകയും ഭാരം കുറയ്ക്കുകയും (2.4 കി.ഗ്രാം) ചെയ്തിരിക്കുന്ന എന്‍ജിനാണിത്. 9250 ആര്‍ പി എമ്മില്‍ 111 എച് പിയും 6,500 ആര്‍ പി എമ്മില്‍ 93 എന്‍എം പരമാവധി ടോര്‍ക്കും നല്‍കിക്കൊണ്ട്, വളരെ കാര്യക്ഷമമായും ചടുലമായ ത്രോട്ടില്‍ റെസ്‌പോണ്‍സോടെയും പ്രവര്‍ത്തിക്കുന്നു. തറയില്‍ നിന്നുള്ള സീറ്റിന്റെ ഉയരം 820 എംഎം ആണ് ഇത് 775 എം എം ആക്കുകയും ചെയ്യാം.

Eng­lish sum­ma­ry; ducati mon­ster launched new bike

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.