March 28, 2023 Tuesday

Related news

February 5, 2023
January 22, 2023
January 22, 2023
January 11, 2023
January 10, 2023
December 30, 2022
December 14, 2022
December 5, 2022
December 3, 2022
November 29, 2022

ആലത്തൂരിൽ താറാവുകൾ ചത്തുവീണ സംഭവം: പക്ഷിപ്പനിയെന്ന് ആശങ്ക വേണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ്

Janayugom Webdesk
പാലക്കാട്
March 11, 2020 9:03 pm

ആലത്തൂർ തോലനൂരില്‍ 60 ഓളം താറാവുകൾ ചത്തു വീണ സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.
വാക്സിനേഷന്‍ നടത്തിയ ശേഷം ഉടന്‍തന്നെ വാഹനത്തില്‍ കാലാവസ്ഥാ വ്യതിയാണമുള്ള പാലക്കാട് ജില്ലയിലേക്ക് എത്തിച്ചതും, ടാര്‍പോളിന്‍ കൊണ്ട് മറച്ച ഷെഡ്ഡിനുള്ളില്‍ താറാവുകളെ പാര്‍പ്പിച്ചതുമൂലമുണ്ടായ അസഹ്യമായ ചൂടുമാവാം മരണ കാരണമെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതായി മൃഗസംരക്ഷണ വകുപ്പ് പി ആര്‍ ഒ കൂടി ആയ ഡോ. ജോജു ഡേവിസ് വ്യക്തമാക്കി.
ചൂട് കൂടിയതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകളാണ് മരണ കാരണമെന്നും സ്ഥലത്തെത്തി പരിശോധന നടത്തിയ ഡോ ആതിര സൂചന നല്‍കിയിരുന്നു.
ഇന്നലെ രാവിലെ ആദ്യം അ‍ഞ്ച് താറാവുകളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.തമിഴ്നാട്ടില്‍ നിന്നും സ്ഥിരമായി എത്തുന്ന സംഘത്തില്‍പ്പെട്ടവരാണ് രണ്ടു ദിവസം മുമ്പ് താറാവുകളുമായി എത്തിയതെന്നും തുറന്ന സ്ഥലത്തും വെള്ളമുള്ള പ്രദേശത്തേക്കും താറാവുകളെ മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: Duck died in palakkad followup

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.