Web Desk

ന്യൂഡല്‍ഹി

April 16, 2021, 4:56 pm

വാരാന്ത്യ കര്‍ഫ്യൂ, രാത്രി കര്‍ഫ്യൂ; കോവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാന്‍ ഒരുങ്ങി രാജ്യം

Janayugom Online

രാജ്യത്ത് കോവിഡ് രണ്ടാം തരംഗ വ്യാപനം വര്‍ധിച്ചു വരുന്ന സാഹര്യത്തില്‍ വീണ്ടും രാത്രികാല കര്‍ഫ്യുവും വാരാന്ത്യ കര്‍ഫ്യൂവും ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാരുകള്‍. പല സംസ്ഥാനങ്ങളും ജില്ലാഭരണകൂടങ്ങളും കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഡല്‍ഹി, രാജസ്ഥാന്‍, ചത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളിലാണ് വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. രോഗവ്യാപന സാഹചര്യം കണക്കിലെടുത്താകും ഇവിടെങ്ങളില്‍ രാത്രികാല കര്‍ഫ്യൂ. ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യു വെള്ളിയാഴ്ച രാത്രി പത്ത് മണി മുതല്‍ തിങ്കളാഴ്ച രാവിലെ അഞ്ച് മണിവരെയാണ്. 

രാജസ്ഥാനില്‍ വെള്ളിയാഴ്ച വൈകിട്ട് ആറ് മണി മുതലാണ് വാരാന്ത്യ കര്‍ഫ്യു തുടങ്ങുക. അതേസമയം ഉത്തര്‍പ്രദേശ്, ഓഡീഷ, മധ്യപ്രദേശ്, കര്‍ണാടക, ജമ്മുകാശ്മീര്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളാണ് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിദിനം രണ്ട് ലക്ഷത്തിന് അധികമാണ് രാജ്യത്ത് രോഗികളുടെ എണ്ണം. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,42,91,917 കടന്നു. മരണം 1,74,308 ആയി. 

ENGLISH SUMMARY:due to covid again night cur­few and week­end curfew
YOu may also like this video