കോവിഡ് : ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കില്ല

Web Desk

തിരുവനന്തപുരം

Posted on June 30, 2020, 10:35 pm

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കേണ്ടതില്ലെന്നുള്ള തീരുമാനം ദീർഘിപ്പിച്ചു. സംസ്ഥാനത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ വാസു അറിയിച്ചു.

ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്നതായിരുന്നു നേരത്തെ ബോർഡ് പുറപ്പെട്ടുവിച്ചഉത്തരവ്. ഈ ഉത്തരവാണ് ഇപ്പോൾ ദീർഘിപ്പിച്ചിരിക്കുന്നത്.

ENGLISH SUMMARY:due to covid devo­tees are not allowed to enter tem­ples
You may also like this video