കോവിഡ് വ്യാപനത്തെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.
വിവിധ ഇടങ്ങളില്‍ പൊലീസും ആരോഗ്യപ്രവര്‍ത്തകരും പരിശോധന നടത്തും. അവശ്യ സര്‍വീസ് ആണെങ്കില്‍ കൂടി ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവ കണ്ടെയ്ന്മെന്റ് സോണില്‍ ഏഴു ദിവസത്തേക്ക് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ആളുകള്‍ കൂടുതലായി എത്തുന്ന മാര്‍ക്കറ്റ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയത്. എറണാകുളം മാര്‍ക്കറ്റ് കഴിഞ്ഞ ദിവസം രോഗവ്യാപന സാധ്യത ഭയന്ന അടച്ചിരുന്നു.
കൂടാതെ തോപ്പുംപടിയും പുതിതായി കണ്ടെയ്ന്മെന്റ് സോണ്‍ ആക്കി. അതിനിടെ സമാന്തര മാര്‍ക്കറ്റിനുള്ള അനുമതി ജില്ലാ ഭരണകൂടം നല്‍കിയിരുന്നില്ല. മാര്‍ക്കറ്റിലെ ഇലക്ട്രിക് കടയിലെയും സമീപത്തെ സ്ഥാപനത്തിലെയും ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ജില്ലയില്‍ വലിയ ആശങ്കയാണ് വര്‍ദ്ധിച്ചത്.
തുടര്‍ന്ന് കടയിലെ മറ്റ് ജീവനക്കാര്‍ക്കും മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ക്കും രോഗ ലക്ഷണമുണ്ടോയെന്ന് പരിശോധിച്ച് വരുകയാണ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാതെ 12 പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. ഫോര്‍ട്ട് കൊച്ചി പോലീസ് സ്റ്റേഷനിലും ജാഗ്രത നിര്‍ദേശം നല്കി കഴിഞ്ഞു.
ENGLISH SUMMARY:due to covid strict control in kochi
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.