Web Desk

ജനീവ

July 02, 2021, 12:39 pm

കോവിഡ് വ്യാപനം; യൂറോ കപ്പിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Janayugom Online

കോവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്ത് യൂറോ കപ്പ് നടത്തിപ്പിനെതിരെ ലോകാരോഗ്യ സംഘടന. നൂറുക്കണക്കിന് ആളുകളാണ് യൂറോപ്പിലെ വിവിധ നഗരങ്ങളിലായി നടക്കുന്ന മത്സരങ്ങൾ കാണാനെത്തിയത്. കാണികളുടെ എണ്ണം കൂടുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കുന്നുവെന്നാണ് വിമർശനം. രോഗബാധിതരുടെ എണ്ണം വര്‍ദിക്കുന്നതായാണ് റിപ്പോര്‍ട്ട്.

നിയന്ത്രണം നിലനില്‍ക്കെ ഡെൽറ്റ വകഭേദം പടരുമെന്നും ഇത് രാജ്യത്ത് പുതിയ തരംഗത്തിന് സാധ്യതയുണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. പബ്ലിക് പാർട്ടികൾ നടത്തുന്നതും കാണികളെ ഗ്രൗണ്ടിൽ പ്രവേശിക്കുന്നതും ഉള്‍പ്പെടെയുള്ള ഇളവുകൾ നല്‍കിയതിനെതിരെയാണ് പ്രതിഷേധം. 

പല വേദികളിലും കാണികളുടെ എണ്ണത്തില്‍ നിയന്ത്രണമുണ്ടെങ്കിലും ഹങ്കറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ തിങ്ങിനിറഞ്ഞ അറുപതിനായിരം ആരാധകർക്ക് ഉള്‍ക്കൊള്ളിച്ചാണ് മത്സരങ്ങള്‍ നടന്നത്. എന്നാല്‍ മത്സരങ്ങള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന നിലപാടിലാണ് യുവേഫ. വാർത്താ ഏജന്‍സിയായ എഎഫ്‍പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അതേസമയം യൂറോ കപ്പ് അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഇന്ന് ക്വാർട്ടർ ഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കമാവും. ഇറ്റലി സെമി ഫൈനൽ ലക്ഷ്യമിട്ട് ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരായ ബെൽജിയത്തെ നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് കളി തുടങ്ങുക. ഇന്നത്തെ ആദ്യ മത്സരത്തില്‍ രാത്രി 9.30ന് സ്പെയ്ൻ സ്വിറ്റ്സർലൻഡുമായി ഏറ്റുമുട്ടും. 

ENGLISH SUMMARY:Due to covid World Health Orga­ni­za­tion warns of Euro Cup
You may also like this video