Web Desk

November 24, 2020, 3:16 pm

ഇരു വൃക്കയും ഹൃദയവും നിലയ്ക്കുന്ന അവസ്ഥ, മരണം മുന്നില്‍; കണ്ണീരണിഞ്ഞ് റാണ ദഗ്ഗുബാട്ടി

Janayugom Online

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രം ഇന്നും ഇന്ത്യന്‍ സിനിമ ലോകത്ത് വിസ്മയമാണ്. രാജമൗലിയുടെ മാജിക്കില്‍ പിറന്ന ഈ ചിത്രത്തില്‍ നായകന്‍ പ്രഭാസിനൊപ്പം തന്നെ ലോക ശ്രദ്ധ നേടിയ ഒരു താരമാണ് റാണ ദഗ്ഗുബാട്ടി. ഭല്ലലദേവ എന്ന ശക്തമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ റാണ അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോഴിതാ ജീവിതത്തില്‍ സംഭവിച്ച ദുരന്തത്തെക്കുറിച്ചാണ് താരം മനസുതുറക്കുകയാണ്. സമാന്ത അവതാരകയായി എത്തുന്ന സാം ജാമിലാണ് റാണ തന്റെ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞത്. സാധാരണ നിലയിലായിരുന്ന തന്റെ ജീവിതം പെട്ടെന്നാണ് നിന്നു പോയതെന്നും.തന്റെ ഇരു വൃക്കകള്‍ക്കും ഹൃദയത്തിനും പ്രശ്നം, സ്‌ട്രോക്ക് വരാൻ എഴുപത് ശതമാനം സാധ്യതയും. മുപ്പത് ശതമാനം വരെ മരണ സാധ്യതയുണ്ടായിരുന്നുവെന്ന് റാണ പറയുന്നു. വളരെ വികാരാധീനനായാണ് താരം അസുഖത്തെക്കുറിച്ച് പ്രതികരിച്ചത്. പരിപാടിയില്‍ സമാന്തയ്ക്കൊപ്പം സംവിധായകൻ നാഗ അശ്വിനും പങ്കെടുത്തിരുന്നു. ചുറ്റുമുള്ള ആളുകൾ തകർന്നുകൊണ്ടിരുന്ന സമയത്ത് റാണ പാറ പോലെ ഉറച്ചു നിന്നുവെന്നും ഇത് താൻ കൺമുന്നിൽ കണ്ടതാണെന്നുമായിരുന്നു സാമന്തയുടെ പ്രതികരണം. 

ENGLISH SUMMARY:due to health prob­lems death was near; Rana Dag­gu­bati opened her mind
You may also like this video