Web Desk

മലപ്പുറം

June 06, 2020, 5:25 pm

പുരപ്പുറത്ത് ഇരുന്ന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്ക് ഹൈസ്പീഡ് ഇന്റര്‍നെറ്റുമായി കമ്പനികള്‍

Janayugom Online

ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നിന് സംസ്ഥാനത്ത്‌ ആരംഭിച്ചിരിക്കുകയാണ്‌. എന്നാല്‍ മലപ്പുറത്ത് നെറ്റ്‌വര്‍ക്ക് കവറേജ് കുറഞ്ഞതിനെ തുടര്‍ന്ന് പുരപ്പുറത്ത് കയറിയിരുന്ന് ക്ലാസില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥിനിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍  വൈറലായിരിക്കുകയാണ്.

കുറ്റിപ്പുറം കെ എം സി ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബി എ മൂന്നാം വര്‍ഷം പഠിക്കുന്ന കോട്ടക്കല്‍ സ്വദേശിനി നമിത നാരായണനാണ് താരം. വീട്ടില്‍ നെറ്റ്‌വര്‍ക്ക്‌ ലഭിക്കാത്തതിനെ തുടര്‍ന്ന്‌
ക്ലാസ് നഷ്ടപ്പെടാതെ ഇരിക്കാനാണ് പുരപ്പുറത്ത് നമിത കയറിയത്.  എന്നാല്‍ സഹോദരി നയന ഈ ദൃശ്യം വാട്ട്‌സാആപ്പ് സ്റ്റാറ്റസ് ആക്കിയതോടെയാണ്‌ സംഭവം വൈറല്‍ ആയത്.

തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ നമിതയെ വിളിച്ച് അതിവേഗ കണക്ഷന്‍ വാഗ്ദാനം ചെയ്യുകയായിരുന്നു. ജിയോ നമിതയ്ക്ക് മൂന്ന് മാസത്തെ സൗജന്യ അതിവേഗ കണക്ഷന്‍ അനുവദിച്ചു. ഇതേതുടര്‍ന്ന് ഫുള്‍ റേഞ്ചില്‍ പഠനം ആരംഭിച്ചിരിക്കുകയാണ് നമിത. തന്നെ പോലെ നിരവതി കുട്ടികള്‍ സമീപ വീടുകളില്‍ ഇതേ പ്രശ്‌നം നേരിടുകയാണെന്ന് നമിത പറഞ്ഞു. ചിത്രം വൈറലായതോടെ സ്ഥലം എം എല്‍ എ സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങളും ഇ ടി മുഹമ്മദ് ബഷീര്‍ എം പിയും വിദ്യാര്‍ഥിനിയെ വിളിച്ച് അഭിനന്ദിച്ചു.

ENGLISH SUMMARY: due to net­work issue a girl start­ed online class on the roof of her house
You may also like this video