Web Desk

തി​രു​വ​ന​ന്ത​പു​രം

June 03, 2020, 10:42 am

നിസര്‍ഗ; ട്രെയിനുകള്‍ വഴി തിരിച്ചു വിടുന്നു

Janayugom Online

നിസര്‍ഗ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊ​ങ്ക​ണ്‍ വ​ഴി​യു​ള്ള സ്പെ​ഷ​ല്‍‌ ട്രെ​യി​നു​ക​ള്‍ വ​ഴി​തി​രി​ച്ചു വി​ട്ടു. എ​റ​ണാ​കു​ള​ത്തു നി​ന്നു ഡ​ല്‍​ഹി-​നി​സാ​മു​ദ്ദീ​നി​ലേ​ക്ക് ഇ​ന്ന​ലെ പു​റ​പ്പെ​ട്ട മം​ഗ​ള എ​ക്സ്പ്ര​സ് മ​ഡ്ഗാ​വ്, ലോ​ണ്ട, മീ​റ​ജ്, പൂ​നെ, മ​ന്‍​മാ​ഡ് വ​ഴി തി​രി​ച്ചു​വി​ട്ടു. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു കു​ര്‍​ള എ​ല്‍​ടി​ടി​യി​ലേ​ക്കു ഇ​ന്ന​ലെ പു​റ​പ്പെ​ട്ട നേ​ത്രാ​വ​തി എ​ക്സ്പ്ര​സ് മ​ഡ്ഗാ​വ്, ലോ​ണ്ട, മീ​റ​ജ്, പൂ​നെ, ക​ല്യാ​ണ്‍ വ​ഴി തിരിച്ചുവിട്ടു.

ന്യൂ​ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു പു​റ​പ്പെ​ട്ട സ്പെ​ഷ​ല്‍ ട്രെ​യി​ന്‍ സൂ​റ്ത​ത്, വ​സാ​യ് റോ​ഡ്, ക​ല്യാ​ണ്‍, മീ​റ​ജ്, ലോ​ണ്ട, മ​ഡ്ഗാ​വ് വ​ഴി തി​രി​ച്ചു​വി​ട്ടു. കു​ര്‍​ള എ​ല്‍​ടി​ടി​യി​ല്‍ നി​ന്ന് ഇ​ന്നു രാ​വി​ലെ 11.40നു ​പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന നേ​ത്രാ​വ​തി എ​ക്സ്പ്ര​സ് വൈ​കി​ട്ട് ആ​റി​നു പു​റ​പ്പെ​ടു​മെ​ന്നും റെ​യി​ല്‍​വേ അ​റി​യി​ച്ചു. നിസര്‍ഗയെ തുടര്‍ന്ന് മുംബൈയില്‍ കടുത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

ENGLISH SUMMARY:due to nis­ar­ga trains are went back on new way
You may also like this video