മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍: ജമ്മുശ്രീനഗര്‍ ഹൈവേ വീണ്ടും അടച്ചു

Web Desk
Posted on July 31, 2019, 1:53 pm

ജമ്മു: കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിഞ്ഞതുമൂലം ജമ്മുശ്രീനഗര്‍ ദേശീയപാത വീണ്ടും അടച്ചു. ഉദംപുരിലെ മൗഡ് മേഖലയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത് . റോഡിലെ മണ്ണ് നീക്കിവരികയാണ്. ചരക്കുലോറികള്‍ ഉള്‍പ്പെടെ നിരവധി വാഹങ്ങള്‍ റോഡില്‍ കുടുങ്ങിയിരിക്കുകയാണ്.