Janayugom Online
solo movie stills

ക്ലൈമാക്‌സ് മാറ്റിയത് തന്റെ അനുവാദമില്ലാതെ: ബിജോയ് നമ്പ്യാര്‍

Web Desk
Posted on October 09, 2017, 12:21 am

ചെന്നൈ: ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ ‘സോളോ‘യുടെ ക്ലൈമാക്‌സ് മാറ്റിയത് തന്റെ അനുവാദമില്ലാതെയെന്ന് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍. ട്വിറ്ററിലൂടെയാണ് ബിജോയ് ഇക്കാര്യം അറിയിച്ചത്.
തന്റെ അറിവോടും സമ്മതതോടും കൂടിയല്ല ക്ലൈമാക്‌സില്‍ മാറ്റം വരുത്തിയത്. സിനിമ നല്ലതായാലും മോശമായാലും ഞാന്‍ സംവിധാനം ചെയ്ത രീതിയില്‍ അതിനോടൊപ്പം നില്‍ക്കാനാണ് താല്‍പര്യം. സിനിമയുടെ തമിഴ് പതിപ്പ് എഡിറ്റ് ചെയ്യാതെ തന്നെ പ്രദര്‍ശിപ്പിക്കുമെന്നും ബിജോയ് ട്വീറ്റ് ചെയ്തു.
തമിഴ്‌നാട്ടില്‍ മള്‍ട്ടിപ്ലക്‌സ് ഉടമകള്‍ നടത്തിവരുന്ന സമരം കാരണം ഒരു ദിവസം മാത്രമാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. സമരം തീര്‍ന്നാല്‍ ചിത്രത്തിന്റെ ഒറിജിനല്‍ പതിപ്പ് തന്നെ പ്രദര്‍ശിപ്പിക്കുമെന്നാണ് ബിജോയ് അറിയിച്ചത്. അതേസമയം കാണികളുടെ അഭിപ്രായങ്ങള്‍ മാനിച്ചാണ് ഈ നീക്കം നടത്തിയതെന്നാണ് ചിത്രത്തിന്റെ പ്രഡ്യൂസര്‍ എബ്രഹാം മാത്യു പറയുന്നത്.
ഈ മാസം ആറാം തീയതിയാണ് നാല് ഭാഗങ്ങളായുള്ള സോളോ റിലീസ് ചെയ്തത്. ശിവ, ശേഖര്‍, ത്രിലോക്, രുദ്ര എന്നിങ്ങനെ നാല് വ്യത്യസ്ത വേഷങ്ങളിലായാണ് ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്നത്. ഇതില്‍ രുദ്രയായി വേഷമിട്ടെത്തുന്ന ഭാഗമാണ് പ്രക്ഷകരുടെ സമ്മിശ്ര പ്രതികരണത്തെ തുടര്‍ന്ന് എഡിറ്റ് ചെയ്തത്.