October 2, 2022 Sunday

Related news

September 11, 2022
August 29, 2022
August 11, 2022
August 10, 2022
August 9, 2022
July 22, 2022
July 4, 2022
June 27, 2022
June 22, 2022
June 21, 2022

തന്റെ ജീവിത കഥ സിനിമ ആയാല്‍ ആ വേഷം ചെയ്യേണ്ടത് ഈ മലയാള നടനെന്ന് സുരേഷ് റെയ്ന

Janayugom Webdesk
മുംബൈ
June 15, 2020 3:23 pm

സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി തുടങ്ങിയ പല ക്രിക്കറ്റ് താരങ്ങളുടെയും ജീവിത കഥ സിനിമയായിട്ടുണ്ട്. സുരേഷ് റെയ്നയുടെ ജീവിത കഥ അത്തരത്തിൽ സിനിമയായാൽ ആര് വേഷം ചെയ്യും? മറുപടിയുമായി റെയ്ന തന്നെ രംഗത്തെത്തിയിട്ടുണ്ട്. ട്വിറ്ററിൽ സംഘടിപ്പിച്ച ചോദ്യോത്തര പരിപാടിയിൽ റെ­യ്നയുടെ ജീവിതം സിനിമയാക്കിയാൽ സ്വന്തം വേഷം ചെയ്യാൻ ആരെ നിർദ്ദേശിക്കുമെന്നായിരുന്നു ചോദ്യം.

മലയാള താരം ദുല്‍ഖര്‍ സല്‍മാന്റെ പേരാണ് സുരേഷ് റെയ്‌ന പറഞ്ഞത്. ഒപ്പം ബോളിവുഡ് സൂപ്പര്‍ താരം ഷാഹിദ് കപൂറിന്റേയും. ഇവരില്‍ ഒരാള്‍ ഞാനായി അഭിനയിക്കണം എന്നാണ് താത്പര്യം.

നിങ്ങളുടെ അഭിപ്രായം എന്താണ്, ചോദ്യം ഉന്നയിച്ച ആ­ളോട് റെയ്‌ന തിരിച്ചു ചോദിച്ചു. ദുല്‍ഖറിന്റെ പേരാണ് ചോദ്യം ചോദിച്ച ചൗധരിയും പറഞ്ഞത്.

ഏതാനും മാസങ്ങൾക്കു മുൻപ് സുരേഷ് റെയ്നയുമായി ചെന്നൈയിൽവച്ച് കണ്ടുമുട്ടിയ സംഭവം വിവരിച്ച് ദുൽഖർ അദ്ദേഹവുമൊത്തുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. തമിഴ് നടൻ വിക്രം പ്രഭുവും ഉൾപ്പെടുന്നതായിരുന്നു ചിത്രം. സുരേഷ് റെയ്നയെ പരിചയപ്പെടാനായതിൽ സന്തോഷം അറിയിച്ച ദുൽഖർ, താനൊരു ചെന്നൈ സൂപ്പർ കിങ്സ് ആരാധകനാണെന്നും വെളിപ്പെടുത്തിയിരുന്നു. ദ സോയ ഫാക്ടര്‍ എന്ന ബോളിവുഡ് സിനിമയില്‍ ഇ­ന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ നിഖില്‍ ഖോഡെയുടെ റോളില്‍ ദുല്‍ഖറെത്തിയിരുന്നു. സോനം കപൂറായിരുന്നു ചിത്രത്തിലെ നായിക.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.