Web Desk

January 03, 2020, 9:37 am

സിസിടിവി ഇല്ലാത്ത പ്രദേശത്ത് ആരും കാണാതെ മാലിന്യം ഉപേഷിച്ചു; ആളെ കയ്യോടെ പൊക്കി പിഴയടപ്പിച്ചു, ആളെ തിരിച്ചറിഞ്ഞത് ഇങ്ങനെ

Janayugom Online
പ്രതീകാത്മക ചിത്രം

ഹരിപ്പാട്: സിസിടിവി ഇല്ലാത്ത പ്രദേശത്ത് മാലിന്യം ഉപേക്ഷിച്ച വ്യക്തിയിൽ നിന്നും ഹരിപ്പാട് നഗരസഭ 30,000 രൂപ പിഴ ഈടാക്കി. കായംകുളം സ്വദേശി ഷമീമിൽ നിന്നുമാണ് പിഴ ഈടാക്കിയത്. ഹരിപ്പാട് നഗരസഭ പരിധിയിൽ ആർകെ ജങ്ഷന് തെക്ക് വശം ദേശീയപാതയോരത്താണ് കഴിഞ്ഞ ദിവസം രാത്രിയിൽ മാലിന്യം ഉപേക്ഷിച്ചത്. ഭക്ഷണത്തിന്റെയും ഇറച്ചിയുടെയും അവശിഷ്ടങ്ങൾ ആണ് വാഹനത്തിൽ ഇവിടെ ഉപേക്ഷിച്ചത്.

മാലിന്യം ഉപേഷിച്ച പ്രദേശത്ത് അധികൃതര്‍ നടത്തിയ പരിശോധനയിൽ മാലിന്യത്തിൽ നിന്നും കായംകുളത്തെ കട തിരിച്ചറിയുന്ന രേഖകള്‍ കണ്ടെത്തുകയും തുടർന്ന് ഉടമയായ ഷമീമിനെ വിവരം അറിയിക്കുകയും ആയിരുന്നു. ആദ്യം നിഷേധിച്ചെങ്കിലും കടയുടെ രേഖകൾ കാണിച്ചതോടെ സമ്മതിക്കുയായിരുന്നു. തുടർന്ന് മാലിന്യവും ഇവിടെ നിന്നും തിരികെ എടുപ്പിച്ചു.

Eng­lish Sum­ma­ry: Dump­ing garbage in road­side fined of rs 30–000.

you may also like this video;