Web Desk

ഗുഹാവത്തി

March 02, 2020, 10:20 pm

ചാണകവും ഗോമൂത്രവും കൊറോണയെ തുരത്തും: ബിജെപി എംഎൽഎ

Janayugom Online

ചാണകവും ഗോമൂത്രവും കൊറോണ വൈറസിനെ ചെറുക്കാൻ സഹായിക്കുമെന്ന്​ അസമിലെ ബിജെപി എംഎൽഎ സുമൻ ഹരിപ്രിയ. ബിജെപിയുടെ മുതിർന്ന നേതാവും മുൻ കേ​ന്ദ്രമന്ത്രിയുമായ ബിജോയ ചക്രബർത്തിയുടെ മകളാണ്​ സുമൻ ഹരിപ്രിയ. ചാണകത്തെകുറിച്ചും ഗോമൂത്രത്തെക്കുറിച്ചും സർക്കാർ ഗവേഷണങ്ങൾ നടത്തിവരികയാണ്​. ചാണകം കത്തിയ്ക്കുമ്പോൾ ഉണ്ടാകുന്ന പുകയ്ക്ക്​ വൈറസിനെ നശിപ്പിക്കാനുള്ള ശേഷിയുണ്ട്​. ചാണകത്തിന്​ കൊറോണ വൈറസിനെ തുരത്താൻ കഴിയുമെന്ന്​ ഞാൻ വിശ്വസിക്കുന്നെന്നും സുമൻ ഹരിപ്രിയ കൂട്ടിച്ചേർത്തു. നിയമസഭയിൽ കന്നുകാലികടത്തിനെക്കുറിച്ചുള്ള ചർച്ചക്കിടെയാണ് എംഎൽഎ ​അഭിപ്രായ പ്രകടനം നടത്തിയത്​. ശാസ്​ത്രീയ കാരണങ്ങളുള്ളതിനാലാണ്​ മതപരമായ കാര്യങ്ങളിൽ ചാണകവും ഗോമൂത്രവും ഉപയോഗിക്കുന്നത്​. ഗുജറാത്തിലെ ചില ആശുപത്രികളിൽ ഇവ ആയുർവേദമരുന്നായും ഉപയോഗിക്കുന്നുണ്ട്​. അവിടെ ​ ഇവ ഉപയോഗിച്ച് പഞ്ചാമൃതം നിർമ്മിക്കുന്നുണ്ട്​. ഇത്തരം സാധ്യതകൾ വഴി കാൻസറിനെതിരെ പടപൊരുതാൻ സാധിക്കും. പശുവിന്റെ ഓരോ കാര്യവും പ്രാധാന്യമുള്ളതാണെന്നും സുമൻ ഹരിപ്രിയ അഭിപ്രായപ്പെട്ടു.