Web Desk

ജൊഹാനസ്ബര്‍ഗ്

February 17, 2021, 10:46 pm

ഡുപ്ലെസിസ് ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കി

Janayugom Online

ദക്ഷി­ണാഫ്രിക്കയുടെ മുന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ടിട്വന്റി ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ലക്ഷ്യമെന്ന് ഡുപ്ലെസിസ് സൂചിപ്പിക്കുന്നത്. 2012ൽ ഓസ്ട്രേലിയക്കെതിരെ അഡ്‍ലെയ്ഡിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഡുപ്ലെസി, 69 ടെസ്റ്റുകളിൽ ദക്ഷിണാഫ്രിക്കൻ ജഴ്സിയണിഞ്ഞു. ഈ വർഷം ഫെബ്രുവരിയിൽ റാവൽപിണ്ടിയിൽ നടന്ന പാകിസ്ഥാനെതിരായ ടെസ്റ്റ് മത്സരമാണ് ഡുപ്ലെസിയുടെ കരിയറിലെ അവസാന ടെസ്റ്റ്. അതേസമയം ഏകദിന, ട്വന്റി20 ഫോർമാറ്റുകളിൽ ഡുപ്ലെസി തുടർന്നും കളിക്കും. ഒരുപാട് ചിന്തിക്കാന്‍ ലഭിച്ച ഒരു അവസരമായിരുന്നു കന്നുപോയ വര്‍ഷം. എങ്ങും അനിശ്ചിതത്വം മാത്രം. എന്നാല്‍, എന്നെ സംബന്ധിച്ചിടത്തോളം ഒരുപാട് കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ഇത് ഉപകരിച്ചു. രാജ്യത്തിനുവേണ്ടി എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ കഴിയുന്നത് ഒരു ഭാഗ്യമാണ്. എന്നാലിപ്പോള്‍, ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള സമയമായിരിക്കുകയാണ്. തികഞ്ഞ ചാരിതാര്‍ഥ്യത്തോടെയാണ് ഞാന്‍ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയുന്നത്.’ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഡുപ്ലെസിസ് കുറിച്ചു. 69 ടെസ്റ്റുകളിലെ 118 ഇന്നിങ്സുകളിൽനിന്നായി 40.02 ശരാശരിയിൽ 4163 റൺസാണ് ഡുപ്ലെസിയുടെ സമ്പാദ്യം. ഇതിൽ 10 സെഞ്ചുറികളും 21 അർധസെഞ്ചുറികളും ഉൾപ്പെടുന്നു. 199 റൺസാണ് ഉയർന്ന സ്കോർ. 63 ക്യാച്ചുകളും സ്വന്തമാക്കി. ടെസ്റ്റിൽ 78 പന്തുകൾ മാത്രമെറിഞ്ഞിട്ടുള്ള ഡുപ്ലെസിക്ക് വിക്കറ്റൊന്നും ലഭിച്ചിട്ടില്ല.

Eng­lish Sum­ma­ry : Duple­sis retires from test cricket

You may also like this video :