ശാസ്താംകോട്ട
April 11, 2020 11:08 am
ലോക്ക് ഡൗൺ കാലത്ത് കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകി അധ്യാപക കൂട്ടത്തിൻ്റെ സർഗ്ഗവസന്തം പരിപാടി ശ്രദ്ധേയമാകുന്നു.കേരളത്തിലെ ഒന്നുമുതൽ പത്ത് വരെ ക്ലാസ്സുകളിലെ പൊതു വിദ്യാലയങ്ങളിലെ അധ്യാപകരുടെ നവ മാധ്യമക്കൂട്ടായ്മയാണ് അധ്യാപകക്കൂട്ടം. ഇതിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ആരംംഭിച്ച സർഗവസന്തം എന്ന ഓൺലൈൻ പരിശീലന പരിപാടിയാണ്
ദിവസങ്ങൾക്കുള്ളിൽ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും താൽപ്പര്യമായി കഴിഞ്ഞിരിക്കുന്നത്.
മലയാളത്തിളക്കം പോലുള്ള പoന പരിപോഷണ പദ്ധതികൾക്ക് നേതൃത്വം നൽകിയ ടീച്ചേർസ് ക്ലബ് കോലഞ്ചേരിയാണ് സർഗവസന്തത്തിനും അക്കാദമിക നേതൃത്വം നൽകുന്നത്.നവ മാധ്യമങ്ങളുടെ സഹായത്തോടെ കേരളത്തിലെ പതിനാല് ജില്ലകളിൽ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം കുട്ടികൾക്ക് നൂറ് കണക്കിന് പ്രഗൽഭരായ അധ്യാപകരുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു. കുട്ടിയുടെ സർഗ്ഗാത്മകത, സാഹിത്യം, ശാസ്ത്രരംഗം, സാമൂഹികരംഗം, നിർമ്മാണം തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട മേഖലകളുടെ വികാസമാണ് ഒരാഴ്ചക്കാലം നീണ്ട് നിൽക്കുന്ന പരിശീലന പദ്ധതിയിലൂടെ ലക്ഷ്യംവെയ്ക്കുന്നത്. കുട്ടികൾ കഥകൾ പറഞ്ഞും എഴുതിയും വാർത്തകൾ വായിച്ചും കൊളാഷ് നിർമ്മിച്ചും വീട്ടുകാരോട് സംവദിച്ചും അവരറിയാതെ തന്നെ അറിയാതെ ആവേശത്തോടെ തന്നെ പുതിയ അറിവുകൾ നേടി കൊടുക്കുകയും മറ്റു കുട്ടികൾക്ക് പങ്ക് വയ്ക്കാൻ കഴിയുകയും ചെയ്യുന്നത്.
ടീച്ചേർസ് ക്ലബ്ബ് കോലഞ്ചേരി സെക്രട്ടറി ശ്രീ.ടി.ടി.പൗലോസ് മാഷാണ് പദ്ധതിയുടെ അക്കാദമിക് കോർഡിനേറ്റർ.
സർഗവസന്തം കേരളത്തിൻ്റെ അക്കാദമിക രംഗത്ത് വലിയ സാധ്യതകളാണ് തുറന്നിടുന്നതെന്ന് അധ്യാപകക്കൂട്ടത്തിന് സംസ്ഥാന തലത്തിൽ നേതൃത്വം നൽകുന്ന രതീഷ് സംഗമം അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.