March 26, 2023 Sunday

Related news

March 26, 2023
March 25, 2023
March 25, 2023
March 24, 2023
March 23, 2023
March 22, 2023
March 20, 2023
March 18, 2023
March 17, 2023
March 17, 2023

യോഗത്തിനിടെ ബിജെപി വനിതാ നേതാക്കള്‍ തമ്മിലടിച്ചു

Janayugom Webdesk
മുംബൈ
February 9, 2023 4:01 pm

മഹാരാഷ്ട്രയിലെ നലസോപാരയിൽ ബിജെപി പരിപാടിക്കിടെ വനിതാനേതാക്കൾ തമ്മിൽ തല്ല്. ബുധനാഴ്ച നാലസോപാരയിൽ പ്രവർത്തകർക്കായി ബിജെപി നടത്തിയ ചടങ്ങിനിടെയായിരുന്നു സംഭവം. വനിതാ നേതാവായ പ്രജ്ഞ പാട്ടീൽ മറ്റൊരു വനിതാനേതാവായ അമ്രപാലി സാൽവെയെയാണ് തല്ലിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാർട്ടി പരിപാടിക്ക് ശേഷമാണ് പ്രജ്ഞാ പാട്ടീൽ മഹിളാ മോർച്ച സെക്രട്ടറി അമ്രപാലി സാൽവെയുടെ അടുത്തേക്ക് പോയി മറ്റ് പ്രവർത്തകരുടെ സാന്നിധ്യത്തിൽ അടിച്ചത്. ഇതോടെ തിരിച്ചടിയും ഉണ്ടായി.

പ്രജ്ഞാ പാട്ടീൽ അമ്രപാലി സാൽവെയുടെ അടുത്തേക്ക് നടന്നുപോകുന്നതും തല്ലുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രജ്ഞാ പാട്ടീലും അമ്രപാലി സാൽവെയും തമ്മിലുള്ള തർക്കത്തിന് പിന്നിലെ കൃത്യമായ കാരണം എന്താണെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് വനിതാ സംസ്ഥാന സെക്രട്ടറി അമ്രപാലി സാൽവെ വനിതാ സംസ്ഥാന പ്രസിഡന്റിന് പരാതി നൽകിയിട്ടുണ്ട്. 

Eng­lish Summary;During the meet­ing, BJP women lead­ers clashed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.