ഡ്യൂറോഫ്‌ളെക്‌സ് ഡ്യൂറോപീഡിക് കിടക്കകളുടെ ശ്രേണി വിപണിയില്‍ അവതരിപ്പിച്ചു

Web Desk
Posted on August 30, 2019, 6:27 pm

കൊച്ചി: ഡ്യൂറോഫ്‌ളെക്‌സ് ഡ്യൂറോപീഡിക് കിടക്കകളുടെ ശ്രേണി  വിപണിയില്‍ അവതരി പ്പി ച്ചു. വിവിധ കാരണങ്ങളാല്‍ ഉണ്ടാകുന്ന നടുവേദനയ്ക്ക് പ്രതിവിധിയാണ് ശാസ്ത്രീയമായി നിര്‍മിച്ച, ഡ്യൂറോപീഡിക് കിടക്കകളെന്നു കമ്പനി അവകാശപ്പെട്ടു . ഇ ന്ത്യയിലെ ഏക ഓര്‍ േത്താപീഡിക് കിടക്കകള്‍ കൂടിയാണിത്. ചലച്ചിത്രതാരം ഉണ്ണിമുകുന്ദന്‍, ഡ്യൂറോഫ്‌ളെക്‌സ് പ്രസിഡന്റ് ജെ. മോഹന്‍ രാജ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഫിസിയോതെറാ പ്പിസ്റ്റ് ഡോ. ടി ജി മാത്യുതോമസ് എന്നിവര്‍ ചേര്‍ന്നാണ് പുതിയ കിടക്ക അവതരിപ്പിച്ചത്.

ഡ്യൂരോപീഡിക് റെയ്ഞ്ച് സുഖകരമായ രീതിയില്‍ കിടന്ന് വിശ്രമിക്കുന്നതിനും ഉറങ്ങുന്നതിനും സഹായിക്കുന്ന ക്രമീകരണം ഉറപ്പുവരുത്തിയിട്ടുണ്ട് . ദേശീയ ആരോഗ്യ അക്കാദമിയിലെ അസ്ഥിരോഗ വിദഗ്ധരുടെ സഹായത്തോടെ ഡ്യൂറോഫഌ്‌സിന്റെ സ്ലീപ് ലാബില്‍ എട്ടുമാസത്തെ ഗവേഷണ പരീ ക്ഷണങ്ങള്‍ക്കൊടുവിലാണ് ഡ്യൂറോപീഡിക് രൂപം കൊത്. പുറംഭാഗത്തിന് അത്യാധുനിക സഹായം നല്‍കുന്ന 5 സോണ്‍ഡ് ഫുള്‍ പ്രോണ്‍ സ േപ്പാര്‍ട്ട് സിസ്റ്റം ഉപയോഗി ച്ച് നിര്‍മിക്കുന്ന കിടക്കയെന്ന പ്രത്യേകതയും ഡ്യൂറോപീഡികിനുണ്ടെന്ന് കമ്പനി അവകാശപ്പെട്ടു . ഓണത്തോടനുബന്ധിച്ച് ഡ്യൂറോഫ്ലെക്സിന്റെ മെഗാ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നു. ഏതെങ്കിലും ഡ്യൂറോഫഌ്‌സ് മെ ത്ത വാങ്ങുബോയോ  പഴയത് മാറ്റി വാങ്ങുബോള്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പായ സമ്മാനങ്ങള്‍ നല്‍കുന്നു. അതോടൊ പ്പം ഓരോ പര്‍ചേസിലും ഉപഭോക്താക്കള്‍ക്ക് ലക്കി ഡ്രോ വഴി 5 ലക്ഷം രൂപയുടെ സ്വര്‍ണമോ ദുബായിയിലേക്ക് വിനോദയാത്ര ടിക്കറ്റുകളോ ഓരോ ആഴ്ചയിലും 10,000 രൂപ വീതം സമ്മാനമോ നേടാന്‍ അവസരം ലഭിക്കുന്നു.