ദസറ ആഘോഷം: ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം ഇരട്ടിയായി

Web Desk

ന്യൂഡല്‍ഹി

Posted on October 26, 2020, 11:58 am

ദസറ ആഘോഷങ്ങള്‍ക്ക് ശേഷം തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം ഇരട്ടിയായി. വൻ തോതില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതും കോലം കത്തിക്കുന്നതും അന്തരീക്ഷത്തിലെ മാലിന്യങ്ങള്‍ വര്‍ദ്ധിക്കാൻ കാരണമായിട്ടുണ്ട്.
ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ അന്തരീക്ഷത്തിലെ പൊടി പടലങ്ങള്‍ കൂടിയതായി ഡല്‍ഹി മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. 

അന്തരീക്ഷത്തിലെ മാലിന്യങ്ങളുടെ വര്‍ദ്ധനവ് മൂലം ഡല്‍ഹിയിലെ പലയിടങ്ങളിലെയും വായു ഗുണനിലവാരം അത്യന്തം മോശമായി. ഇന്നലെ വൈകിട്ടോടെ ആനന്ദ് വിഹാറിലെ വായു ഗുണനിലവാരം 405 വരെ എത്തി. രോഹിണി, ദ്വാരക, ബവാന, ജഗാംഗിര്‍പൂര്‍, അശോക് വിഹാര്‍ എന്നിവ‍ടങ്ങളിലും വായു ഗുണനിലവാരം അതിതീവ്ര വിഭാഗത്തിലാണ്. 

വായു ഗുണനിലവാരം അപായകരാമായി ഉയര്‍ന്നാല്‍ നിലവില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്കും മറ്റുള്ളവര്‍ക്കും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉണ്ടാവാൻ സാധ്യത ഏറെയാണ്. വായു മലിനീകരണം അതിരൂക്ഷമായ സാഹചര്യത്തില്‍ പല ആളുകളിലും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടും കുട്ടികള്‍ക്ക് തൊണ്ട വേദനയും കണ്ടുതുടങ്ങിയിട്ടുണ്ട്. 

ENGLISH SUMMARY:Dussehra cel­e­bra­tions: Air pol­lu­tion dou­bles in Delhi
You may also like this video