11 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 10, 2024
August 20, 2024
August 14, 2024
August 12, 2024
August 8, 2024
August 2, 2024
July 26, 2024
July 24, 2024
July 22, 2024
July 18, 2024

ഡി വൈ ചന്ദ്രചൂഢ് ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസാകും

Janayugom Webdesk
ന്യൂഡൽഹി
October 11, 2022 12:18 pm

ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസായി ഡോ. ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഢിനെ നിയമിക്കാൻ ശുപാർശ. ചീഫ് ജസ്റ്റിസ് യു യു ലളിതാണ് അമ്പതാമത് ചീഫ് ജസ്റ്റിസായി ഡി വൈ ചന്ദ്രചൂഢിനെ നിയമിക്കാനുള്ള ശുപാര്‍ശ കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറിയത്. നിയുക്ത ചീഫ് ജസ്റ്റിസിന് ശുപാർശയുടെ പകർപ്പ് സുപ്രീം കോടതിയിലെ ജഡ്ജസ് ലോഞ്ചിൽ ജഡ്ജിമാരുടെ സാന്നിധ്യത്തിൽ വെച്ച് ചീഫ് ജസ്റ്റിസ് യു യു ലളിത് കൈമാറി. നവംബർ ഒമ്പതിന് ചന്ദ്രചൂഢ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ചീഫ് ജസ്റ്റിസ് പദവിയിൽ രണ്ട് വർഷത്തെ കാലാവധിയാണ് ഡി വൈ ചന്ദ്രചൂഢിനുള്ളത്. 2024 നവംബർ പത്തിനാണ് വിരമിക്കുക. 2016 മെയ് 13നായിരുന്നു ഡി വൈ ചന്ദ്രചൂഢ് സുപ്രീം കോടതി ജഡ്ജി ആയി ചുമതലയേൽക്കുന്നത്. അതിനുമുമ്പ് രണ്ട് വർഷവും ഏഴ് മാസവും അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. 2000 മാർച്ച് 29നാണ് അദ്ദേഹം ബോംബൈ ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി ചുമതലയേൽക്കുന്നത്.

Eng­lish Sum­ma­ry: DY Chan­dra­chud Will be the 50th Chief Jus­tice of India

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.