മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Web Desk
Posted on May 14, 2018, 3:02 pm

കോട്ടയം: പൊന്‍കുന്നം ചിറക്കടവില്‍ മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. വിഷ്ണുരാജ്, രഞ്ജിത്, സാജന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അക്രമ സംഭവങ്ങള്‍ നടന്നത്. ചിറക്കടവ് ക്ഷേത്രത്തിനു മുന്നിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. സംഭവത്തിന് തുടര്‍ച്ചയായി പ്രദേശത്ത് അക്രമ സംഭവങ്ങള്‍ നടന്നു. ഏഴോളം വീടുകള്‍ക്കുനേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. നിരവധി വാഹനങ്ങളും തകര്‍ക്കപ്പെട്ടു. ഏതാനും മാസങ്ങളായി ഈ മേഖലയില്‍ സംഘര്‍ഷം നിലനിന്നിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ കൊടിമരം തകര്‍ത്തതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളായിരുന്നു സംഘര്‍ഷങ്ങള്‍ക്ക് തുടക്കം.