ഡി വൈ എഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: മൂന്ന് പേർ അറസ്റ്റിൽ

Web Desk

വെഞ്ഞാറമൂട് 

Posted on August 31, 2020, 9:05 am

തിരുവനന്തപുരം വെഞ്ഞാറമൂടില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനങ്ങളില്‍ ഒന്ന് തേമ്ബാംമൂട് നിന്ന് പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ കൂടുതല്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മറ്റു പ്രതികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയതായി റൂറല്‍ എസ‌്.പി ബി.അശോകന്‍ പറഞ്ഞു.

ഡി.വൈ.എഫ്‌.ഐ തേവലക്കാട് യൂണിറ്റ് അംഗം മിഥിലാജ് (30), കല്ലിങ്ങിന്‍മുഖം ഡി.വൈ.എഫ്‌.ഐ യൂണിറ്റ് പ്രസിഡന്റും സി.പി.ഐ എം കല്ലിങ്ങിന്‍മുഖം ബ്രാഞ്ച് അംഗവുമായ ഹഖ് മുഹമ്മദ്(24) എന്നിവരെയാണ് ഞായറാഴ്ച അര്‍ദ്ധരാത്രി കഴിഞ്ഞ്12.30 ഓടെ ഒരു സംഘം വടിവാള്‍ ഉപയോഗിച്ച്‌ വെട്ടിക്കൊലപ്പെടുത്തിയത്. ഇവരുടെ കൂടെയുണ്ടായിരുന്നു ഷഹിന്‍ എന്നയാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.