പരിവര്‍ത്തനമേട് റോഡ് നന്നാക്കാത്ത നെടുങ്കണ്ടം പഞ്ചായത്തിന്റെ നടപടിക്കെതിരെ സമരം

Web Desk

നെടുങ്കണ്ടം

Posted on July 14, 2020, 7:07 pm

തകര്‍ന്ന പരിവര്‍ത്തനമേട് റോഡ് നന്നാക്കാത്ത നെടുങ്കണ്ടം പഞ്ചായത്തിന്റെ നടപടിക്കെതിരെ ഡിവൈഎഫ്‌ഐയുടെ നേത്യത്വത്തില്‍ സമരം. ഹില്‍ഡാപടിയില്‍ നിന്നും ആരംഭിക്കുന്ന പരിവര്‍ത്തനമേട് റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് യാത്ര ദുഷ്‌കരമായി തീര്‍ന്നിരിക്കുകയാണ്.

നൂറ് കണക്കിന് ആളുകളാണ് ഈ റോഡ് ദിനംപ്രതി ഉപയോഗിച്ച് വരുന്നത്. റോഡിന്റെ ശോചനീയാവസ്ഥ മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അഞ്ചാം വാര്‍ഡ് മെമ്പക്കും നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിനും നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ഡിവൈഎഫ്‌ഐ നെടുങ്കണ്ടം ഈസ്റ്റ് മേഖല കമ്മറ്റിയുടെ നേത്യത്വത്തില്‍ പ്രതിക്ഷേധ സമരം സംഘടിപ്പിച്ചത്. സജീവന്‍, നിഖില്‍, ലിജു, പ്രവീണ്‍, ആല്‍ബിന്‍, തങ്കപ്പന്‍ തുടങ്ങിയവര്‍ സമരത്തിന് നേത്യത്വം നല്‍കി.
Eng­lish sum­ma­ry: DYFI protest