ചരിത്രം കുറിച്ച് ദ്യുതി ചന്ദ്; ലോക യൂണിവേഴ്സിറ്റി ഗെയിംസില്‍ സ്വര്‍ണം

Web Desk
Posted on July 10, 2019, 8:47 am

നാപ്പോളി: ലോക യൂണിവേഴ്സിറ്റി ഗെയിംസില്‍ ചരിത്രം കുറിച്ച് ദ്യുതി ചന്ദ്. ഇറ്റലിയിലെ നാപ്പോളിയില്‍ നടക്കുന്ന മത്സരത്തില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ 11.32 സെക്കന്‍റില്‍ ഓടിയെത്തിയാണ് ദ്യുതി സ്വര്‍ണം നേടിയത്. ഇതോടെ ഒരു അന്താരാഷ്ട്ര മത്സരത്തിലും ലോക യൂണിവേഴ്‌സിറ്റി ഗെയിംസിലും സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും ദ്യുതി സ്വന്തമാക്കി.

‘ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഞാന്‍ പഠിക്കുന്ന ഗകകഠ യൂണിവേഴ്‌സിറ്റിക്കും അതിന്റെ സ്ഥാപകന്‍ പ്രൊഫസര്‍ സമന്റാജിക്കും ഈ മെഡല്‍ ഞാന്‍ സമര്‍പ്പിക്കുന്നു. ഒപ്പം പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നിന്നവര്‍ക്കും, ഒഡീഷയിലെ ജനങ്ങള്‍ക്കും, എല്ലാവിധ പിന്തുണയും തന്ന മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനും’, ദ്യുതിയുടെ വാക്കുകള്‍.

ഈ ഇനത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ അജ്‌ല ഡെല്‍ പോന്റെയ്ക്കാണ് വെള്ളി. 11.33 സെക്കന്റ് ആണ് സ്വിസ് താരത്തിന്റെ സമയം. ഹീറ്റ്‌സില്‍ 11.58 സെക്കന്റെടുത്താണ് ദ്യുതി സെമിഫൈനലിന് യോഗ്യത നേടിയത്. എന്നാല്‍ സെമിയില്‍ 11.41 സെക്കന്റ്‌സ് ആയി ഇന്ത്യന്‍ താരം സമയം മെച്ചപ്പെടുത്തി. ഫൈനലില്‍ 11.32 സെക്കന്റില്‍ ഓടിയെത്തി ദ്യുതി സ്വര്‍ണവും നേടി.

You May Also Like This: