20 June 2024, Thursday

ഇ — ബുൾജെറ്റ് വ്ലോഗർമാരുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി

Janayugom Webdesk
കണ്ണൂർ
August 25, 2021 12:40 pm

ആർടി ഓഫീസിൽ അതിക്രമം കാണിച്ച ഇ ബുൾജെറ്റ്‌ വ്ലോഗർമാരുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി. തലശേരി ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതിയാണ് പൊലീസിൻ്റെ ഹർജി തള്ളിയത്.ഇതുസംബന്ധിച്ച വാദം ചൊവ്വാഴ്‌ച പൂർത്തിയായിരുന്നു.

നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ വാഹനം പിടിച്ചെടുത്തതിനാണ്‌ സഹോദരങ്ങളായ എബിനും ലിബിനും കണ്ണൂർ ആർടി ഓഫീസിൽ അതിക്രമം നടത്തിയത്‌. റിമാൻഡിലായ ഇരുവർക്കും പിഴയടച്ചശേഷം ജാമ്യം അനുവദിച്ചിരുന്നു. തുടർന്നാണ്‌ ജാമ്യം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹർജി നൽകിയത്‌.
eng­lish summary;E‑Buljet bail followup
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.