20 April 2024, Saturday

Related news

April 13, 2024
April 8, 2024
April 7, 2024
April 1, 2024
March 27, 2024
March 25, 2024
March 25, 2024
March 14, 2024
March 11, 2024
March 3, 2024

ഇ ബുള്‍ജെറ്റ് സഹോദരന്‍മാരുടെ ജാമ്യം റദ്ദ് ചെയ്യണം; ഹര്‍ജി സമര്‍പ്പിച്ച് പൊലീസ്

Janayugom Webdesk
കണ്ണൂര്‍
August 14, 2021 1:16 pm

ഇ ബുള്‍ ജെറ്റ് സഹോദരന്‍മാരുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് ഹര്‍ജി. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നും ഹര്‍ജിയില്‍ പൊലീസ് ആവശ്യപ്പെട്ടു. ചൊവ്വാഴ്ചയാണ് കണ്ണൂര്‍ ആര്‍ ടി ഒ ഓഫീസില്‍ അതിക്രമം ചെയ്തതിനെ തുടര്‍ന്ന് ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ പിടിയിലായത്. പിന്നീട് ജാമ്യം ലഭിച്ചത്.

അതേസമയം ഇ ബുള്‍ജെറ്റ് യൂട്യൂബര്‍മാര്‍ ഏഴുദിവസത്തിനകം ഹാജരാകണമെന്ന് മോട്ടോര്‍ വകുപ്പ് നോട്ടീസ് അയച്ചിരുന്നു. ഇരിട്ടി ജോയിന്റ് ആര്‍ ടി ഒ യൂട്യൂബര്‍മാരുടെ വീട്ടില്‍ നോട്ടീസ് പതിക്കുകയായിരുന്നു. വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദ് ചെയ്യാനുള്ള നടപടിയുടെ ഭാഗമായാണ് നോട്ടീസ്. രജിസ്ട്രേഷന്‍ റദ്ദ് ചെയ്യാതിരിക്കാനുള്ള കാരണമുണ്ടെങ്കില്‍ ഏഴുദിവസത്തിനകം ബോധ്യപ്പെടുത്തണം എന്ന് നോട്ടീസ് വ്യക്തമാക്കുന്നു.
വാഹനം രൂപമാറ്റം വരുത്തിയതും നികുതി അടക്കാത്തതും അടക്കമുള്ള നിയമലംഘനങ്ങളെതുടര്‍ന്ന് കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം ഇവരുടെ വാന്‍ കസ്റ്റഡിയിലെടുത്തിരുന്നു. 

ENGLISH SUMMARY:E Bul­jet broth­ers’ bail should be can­celed; The police filed the petition
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.