വ്യക്തിമുദ്ര പതിപ്പിച്ച ഉത്തമനായ കമ്മ്യൂണിസ്റ്റ്: ഇസ്മയിൽ

Web Desk
Posted on November 30, 2017, 2:36 pm

ഉത്തമനായ കമ്മ്യൂണിസ്റ്റ് എന്നനിലയില്‍, പ്രവര്‍ത്തിച്ച മേഖലയിലൊക്കെ സ്വന്തം മുദ്രപതിപ്പിച്ച അനുകരണീയ മാതൃകയാണ് ഇ ചന്ദ്രശേഖരന്‍നായര്‍ എന്ന് സിപിഐ ദേശീയഎക്‌സിക്യൂട്ടിവ് അംഗം കെ ഇ ഇസ്മയില്‍ പറഞ്ഞു.

യൗവനകാലത്ത് 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് എംഎല്‍എആകുകയും സുദീര്‍ഘമായ പാര്‍ട്ടിപ്രവര്‍ത്തനം നടത്തുകയും ചെയ്ത ഇ ചന്ദ്രശേഖരന്‍നായര്‍ പൊതുരാഷ്ട്രീയം മലീമസമായികൊണ്ടിരിക്കുന്ന കാലഘട്ടത്തിലും അതിന്റെ മാലിന്യങ്ങളില്‍ നിന്നും അകന്നു നിന്നുവെന്നത് അദ്ദേഹത്തെ സ്മരണീയനാക്കുന്നു. 1968ല്‍ സിപിഐസംസ്ഥാന സമിതി അംഗമായതു മുതല്‍ അദ്ദേഹവുമായി തനിക്കുള്ള ഊഷ്മളമായസൗഹൃദം എന്നും ആവേശം നല്‍കുന്ന ഓര്‍മ്മയായിരിക്കുെമന്നും ഇസ്മയില്‍ പറഞ്ഞു.

മാവേലി സ്റ്റോറുകള്‍ എന്ന എക്കാലവും സ്മരിക്കാവുന്ന പൊതുവിതരണ സമ്പ്രദായം ചന്ദ്രശേഖരന്‍നായരുടെ സ്വന്തം സൃഷ്ടിയാണ്. കൈകാര്യം ചെയ്ത എല്ലാ വകുപ്പുകളിലും സ്ഥായിയായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ ഇ.ചന്ദ്രശേഖരന്‍നായര്‍ക്കു കഴിഞ്ഞു. പൊതു രംഗത്തുനിന്നും വിരമിച്ചശേഷവും എഴുത്തും വായനയും വഴി പുതു തലമുറയെ പ്രചോദിപ്പിക്കാന്‍ അദ്ദേഹത്തിനുകഴിഞ്ഞു, കെ ഇ പറഞ്ഞു.