25 April 2024, Thursday

ഇ ചന്ദ്രശേഖരനും പി പി സുനീറും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാര്‍

Janayugom Webdesk
തിരുവനന്തപുരം
November 8, 2022 11:01 pm

സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായി ഇ ചന്ദ്രശേഖരൻ എംഎൽഎ, പി പി സുനീർ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കെ ആർ ചന്ദ്രമോഹനന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗം 21 അംഗ സംസ്ഥാന എക്സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു. കെ ആർ ചന്ദ്രമോഹനനാണ് സംസ്ഥാന ട്രഷറര്‍.

എക്സിക്യൂട്ടീവ് അംഗങ്ങൾ: കാനം രാജേന്ദ്രൻ, ഇ ചന്ദ്രശേഖരൻ, പി പി സുനീർ, സത്യൻ മൊകേരി, ടി വി ബാലൻ, പി വസന്തം, വി ചാമുണ്ണി, സി എൻ ജയദേവൻ, കെ പി രാജേന്ദ്രൻ, കെ രാജൻ, രാജാജി മാത്യു തോമസ്, കമലാ സദാനന്ദൻ, കെ കെ അഷ്റഫ്, സി കെ ശശിധരൻ, പി പ്രസാദ്, ജെ ചിഞ്ചുറാണി, മുല്ലക്കര രത്നാകരൻ, കെ ആർ ചന്ദ്രമോഹനൻ, ആർ രാജേന്ദ്രൻ, ജി ആർ അനിൽ, എൻ രാജൻ.
സംസ്ഥാന കൺട്രോൾ കമ്മിഷൻ യോഗം ചേർന്ന് സി പി മുരളിയെ ചെയർമാനായി തെരഞ്ഞെടുത്തു. അദ്ദേഹം എക്സിക്യൂട്ടീവിലെ എക്സ് ഒഫീഷ്യോ അംഗമാണ്. വി എസ് പ്രിൻസിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം, ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ്ബാബു എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Eng­lish Sum­ma­ry: e chan­drasekha­ran and P P Suneer are State Assis­tant Secretaries
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.