Saturday
19 Oct 2019

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് റവന്യു മന്ത്രി സന്ദർശിച്ചു

By: Web Desk | Thursday 21 February 2019 11:31 AM IST


റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ചു. സിബിഐ അന്വേഷണം വേണമെന്ന ബന്ധുക്കളുടെ ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധപ്പെടുത്തുമെന്നും റവന്യു മന്ത്രി പറഞ്ഞു.

മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളുടെ ദുഃഖം സര്‍ക്കാര്‍ മനസിലാക്കുന്നു. സര്‍ക്കാര്‍ പ്രതിനിധിയായാണ് സന്ദര്‍ശനമെന്നും റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍.

ഇന്ന് രാവിലെ ജില്ലയിലെത്തിയ മന്ത്രി സി പി ഐ കാസർകോട് ജില്ലാ സെക്രട്ടറി അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിലിന്നോടൊപ്പമാണ് വീടുകൾ സന്ദർശിച്ചത്.

 

Related News