ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ പുതിയ സംവിധാനവുമായി കേരളാ പൊലീസ്

Web Desk

തിരുവനന്തപുരം

Posted on September 20, 2020, 5:14 pm

ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാൻ പുതിയ സംവിധാനമൊരുക്കി കേരളാ പൊലീസ്. ഇനി മുതൽ പിഴ ഇ- ചെല്ലാൻ വഴി ഒടുക്കാൻ സാധിക്കും. വാഹനം പരിശോധിച്ച് നാഷണൽ വെഹിക്കിൾ ഡേറ്റാബേസുമായി (പരിവാഹൻ) ബന്ധപ്പെടുത്തി ഇ ‑ചെല്ലാൻ പിഒഎസ് ഡിവൈസ് വഴി പിഴ നൽകുന്നതിനുള്ള സംവിധാനമാണ് ഒരുക്കുന്നത്. വാഹനത്തിന്റെ / ലൈസൻസിയുടെ മുൻകാല പിഴ പരിശോധിച്ചറിയുവാനും തത്സമയം തന്നെ ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് / ഇന്റർനെറ്റ് ബാംങ്കിംഗ് / കാഷ് പേയ്മെന്റ് വഴി പിഴ അടയ്ക്കുന്നതിനുമുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ഈ മാസം 22 ന് ഇ‑ചെല്ലാൻ സംവിധാനത്തിന് സംസ്ഥാനത്ത് തുടക്കം കുറിക്കും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നീ അഞ്ച് പ്രധാന നഗരങ്ങളിലാണ് പദ്ധതി നിലവില്‍ വരിക.

ENGLISH SUMMARY: E CHELLAN METHOD FOR PAYING FINE FOR TRAFFIC OFFENCES

YOU MAY ALSO LIKE THIS VIDEO