കുപ്പിവെളളത്തില്‍ അപകടകാരിയായ ഇ കോളി ബാ​ക്ടീ​രി​യ

Web Desk
Posted on November 28, 2018, 6:07 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍പന നടത്തുന്ന രണ്ട് ബ്രാന്‍ഡ് കുപ്പിവെള്ളത്തില്‍ അത്യന്തം അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. അ​ഞ്ചു  ബ്രാന്‍ഡുകളുടെ കുപ്പിവെള്ളത്തില്‍ ബാക്ടീരിയയും 13 ബ്രാന്‍ഡുകളില്‍ ഫംഗസ്, യീസ്റ്റ്, പൂപ്പല്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

ഇകോളി ബാക്ടീരിയ  മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകുന്നു. മനുഷ്യവിസര്‍ജ്യത്തിലാണ് ഇതു പ്രധാനമായും കാണപ്പെടുന്നത്. ശരിയായി വേവിക്കാത്ത മാംസം, മലിനജലം എന്നിവയിലൂടെയും ബാക്ടീരിയ ശരീരത്തിലെത്തുന്നു.