ഇ‑കൊമേഴ്സ് സൈറ്റുകൾ പ്രവർത്തനം നിർത്തി

Web Desk

മുംബൈ

Posted on March 25, 2020, 9:34 pm

ഓൺലൈൻ വില്‍പ്പനയിലെ വമ്പന്മാരായ ഫ്‌ളിപ്കാര്‍ട്ട് ഇന്ത്യയിലെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ലോക്ക്ഡൗണിൽ അത്യാവശ്യ സേവനങ്ങളുടെ പട്ടികയിൽ ഇ‑കൊമേഴ്‌സ് സേവനങ്ങളെ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും വാൾമാർട്ട് ഉടമസ്ഥതയിലുള്ള കമ്പനി പ്രവർത്തനം താൽക്കാലികമായി നിർത്തുകയായിരുന്നു. ഫ്ലിപ്കാർട്ട് അതിന്റെ ആപ്ലിക്കേഷന്റെയും വെബ്‌സൈറ്റിന്റെയും സെർച്ച് ഓപ്ഷനിൽ എല്ലാ ഉൽപ്പന്നങ്ങളെയും ‘ഔട്ട് ഓഫ് സ്റ്റോക്ക്’ എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്.

എപ്പോൾ പ്രവർത്തനം പുനരാരംഭിക്കുമെന്ന് ഫ്ലിപ്കാർട്ട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഉപഭോക്താക്കള്‍ക്ക് അത്യാവശ്യം വേണ്ട ജീവന്‍രക്ഷാ സംവിധാനങ്ങളോ ചികിത്സക്കായുള്ള ഉപകരണങ്ങളോ സുരക്ഷാ ഉപകരണങ്ങളോ മാത്രമേ വിതരണം ചെയ്യൂ എന്നാണ് ആമസോണ്‍ വ്യക്തമാക്കിയിരുന്നത്. ബിഗ്ബാസ്ക്കറ്റ് ഉൾപ്പെടെയുള്ള മറ്റ് വെബ്സൈറ്റുകളും പ്രവർത്തനം താൽക്കാലികമായി അവസാനിപ്പിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: E com­merce site stop work­ing

You may also like this video