June 6, 2023 Tuesday

ചാണ്ടി ഉമ്മന്റെ വിവാദ പ്രസംഗത്തിനെതിരെ നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു

Janayugom Webdesk
കൊച്ചി
February 20, 2021 5:50 pm

കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ വിവാദ പ്രസംഗത്തിനെതിരെ നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. പ്രസംഗം ക്രൈസ്തവരുടെ മത വികാരത്തെ മുറിവേൽപ്പിക്കുന്നതും സമുദായിക കലാപത്തിന് പ്രേരിപ്പിക്കുന്നതുമാണെന്ന് വ്യക്തമാക്കി മാർട്ടിൻ മേനാച്ചേരിയാണ് സിജെഎം കോടതിയിൽ ഹർജി നൽകിയത്.

കേസ് 23ന് പരിഗണിക്കും. ജനുവരി 27ന് കോഴിക്കോട് യൂത്ത്ലീഗ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ചാണ്ടി ഉമ്മന്റെ വിവാദ പ്രസംഗം. ഹാഗിയ സോഫിയ പള്ളി പ്രശ്നവും വിദേശങ്ങളിൽ പള്ളികൾ ബാറുകളാക്കുന്നതും സംബന്ധിച്ചായിരുന്നു പ്രസംഗം.

ENGLISH SUMMARY:  court accept­ed the peti­tion filed against Chandy Oom­men’s con­tro­ver­sial speech

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.