Web Desk

തിരുവനന്തപുരം:

February 05, 2021, 9:25 pm

സംസ്ഥാനത്ത് പിൻവാതിൽ നിയമനങ്ങളില്ല: ഇ പി ജയരാജൻ

Janayugom Online

സംസ്ഥാനത്ത് പിൻവാതിൽ നിയമനങ്ങളില്ലെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു. പത്തും പതിനഞ്ചും വർഷം ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്തുന്നത്. ഈ നിയമനങ്ങൾ പിഎസ്‌സി തസ്തികയിൽ അല്ല. പിൻവാതിലിലൂടെ കയറി അധികാരം സ്ഥാപിച്ചവരാണ് വിവാദമുണ്ടാക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

എം ബി രാജേഷിന്റെ ഭാര്യക്ക് യോഗ്യതയുണ്ടെങ്കിൽ നിയമനം നൽകിയാൽ എന്താണ് പ്രശ്നം . യോഗ്യത ഇല്ലെങ്കിൽ അത് തെളിയിക്കട്ടേയെന്നും മന്ത്രി പറഞ്ഞു. സ്വന്തം നിലവാരവും രാഷ്ട്രീയവും വ്യക്തമാക്കുന്നതാണ് ഒരോരുത്തരുടേയും പ്രതികരണങ്ങൾ. ജനങ്ങളത് കാണുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്നും കെ സുധാകരന്റെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.

ENGLISH SUMMARY: e p jayara­jan about psc appointments

YOU MAY ALSO LIKE THIS VIDEO