Web Desk

തിരുവനന്തപുരം

May 10, 2021, 9:46 am

ഞായറാഴ്ച ഇ‑പാസിന് അപേക്ഷിച്ചത് 1.75 ലക്ഷം ആളുകൾ ; അനുവദിച്ചത് 15,761 പേര്‍ക്ക് മാത്രം

Janayugom Online

അടിയന്തര ആവശ്യങ്ങൾക്കുള്ള യാത്രകൾക്ക് കേരള പോലീസ് അനുവദിക്കുന്ന ഇ‑പാസിന് ഞായറാഴ്ച അപേക്ഷിച്ചത് 1.75 ലക്ഷം ആളുകൾ. ഞായറാഴ്ച വൈകിട്ട് ഏഴു മണി വരെയുള്ള കണക്കനുസരിച്ച് 1,75,125 പേരാണ് പോലീസിന്റെ ഇ പാസിനായി അപേക്ഷിച്ചത്. ഇതിൽ 15,761 പേർക്ക് യാത്രാനുമതി നൽകി. 81,797 പേർക്ക് അനുമതി നിഷേധിച്ചു. 77,567 അപേക്ഷകൾ പരിഗണനയിലാണ്. അപേക്ഷകൾ തീർപ്പാക്കാനായി 24 മണിക്കൂറും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

വളരെ അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിന് മാത്രമേ ഓൺലൈൻ ഇ‑പാസിന് അപേക്ഷിക്കാവൂവെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ലോക്ക്ഡൗൺ നിയന്ത്രണങ്ങളും പരിശോധനകളും തിങ്കളാഴ്ച മുതൽ കൂടുതൽ ശക്തിപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്

അവശ്യവിഭാഗത്തിൽപ്പെട്ടവർക്ക് സാധുതയുള്ള തിരിച്ചറിയൽ കാർഡ് ഉള്ള പക്ഷം വേറെ പാസിന്റെ ആവശ്യമില്ല. വീട്ടുജോലിക്കാർ, ഹോം നേഴ്സ് എന്നിവർ ഉൾപ്പെടെയുള്ള തൊഴിലാളികൾക്ക് വേണ്ടി തൊഴിലുടമയ്ക്ക് പാസിന് അപേക്ഷിക്കാം. മരുന്ന്, ഭക്ഷ്യവസ്തുക്കൾ വാങ്ങൽ മുതലായ വളരെ അത്യാവശ്യ കാര്യങ്ങൾക്ക് സത്യവാങ്മൂലം മതിയാകും.
eng­lish summary;e‑pass have 1.75 lakhs appli­ca­tions on sunday
you may also like this video;