Web Desk

ന്യൂഡല്‍ഹി

October 28, 2020, 3:36 pm

ടെലിമെഡിസിന്‍ സംരംഭമായ ഇ‑സഞ്ജീവനി 6 ലക്ഷം ടെലി കണ്‍സള്‍ട്ടേഷനുകള്‍ പൂര്‍ത്തിയാക്കി

Janayugom Online

കേന്ദ്ര ആരോഗ്യ‑കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ടെലിമെഡിസിന്‍ സംരംഭമായ ഇ സഞ്ജീവനി 6 ലക്ഷം ടെലി കണ്‍സള്‍ട്ടേഷനുകള്‍ പൂര്‍ത്തിയാക്കി. അവസാനത്തെ ഒരു ലക്ഷം കണ്‍സള്‍ട്ടേഷനുകള്‍ നടത്തിയത് 15 ദിവസത്തിനുള്ളിലാണ്. തമിഴ്‌നാട്, കേരളം, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ദിവസത്തില്‍ 12 മണിക്കൂറും ആഴ്ചയില്‍ 7 ദിവസവും ഇ സഞ്ജീവനി ഒ.പി.ഡി നടത്തുന്നുണ്ട്.

ചെറിയ പട്ടണങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ഇ‑സഞ്ജീവനി 4000 ത്തോളം ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. 20,000 ആരോഗ്യ പ്രവര്‍ത്തകരാണ് ഇതുമായി ബന്ധപ്പെട്ടിരിക്കുന്നത്. നിലവില്‍, പ്രതിദിനം 8500 ലധികം കണ്‍സള്‍ട്ടേഷനുകള്‍ വരെ ഇ സഞ്ജീവനിയിലൂടെ നടത്തുന്നുണ്ട്.

ഇ സഞ്ജീവനിയിലൂടെ ഏറ്റവുമധികം പരിശോധനകള്‍ നടത്തിയ ആദ്യ മൂന്നു സംസ്ഥാനങ്ങളിലൊന്ന് കേരളമാണ് (48081). തമിഴ്‌നാട് (203286), ഉത്തര്‍പ്രദേശ് (168553) എന്നിവയാണ് ആദ്യ സ്ഥാനങ്ങളില്‍.

Eng­lish sum­ma­ry: E- San­jee­vani tele med­i­cine consultations

You may also like this video: