Web Desk

കൊച്ചി

February 19, 2021, 4:22 pm

ലക്ഷ്യം കേരള മുഖ്യമന്ത്രി പദം; നിലപാട് വ്യക്തമാക്കി ഇ ശ്രീധരന്‍

Janayugom Online

കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകാന്‍ തയാറാണെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. ബിജെപിയെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യം. ഗവർണർ സ്​ഥാനത്തോട്​ താൽപര്യമില്ല. എന്നാൽ മുഖ്യമന്ത്രി സ്​ഥാനാർഥിയായി പരിഗണിക്കുന്നതിനോട്​ എതിർപ്പില്ല. പാലക്കാട്​ ജില്ലയിൽ മത്സരിക്കാനാണ്​ താൽപര്യം. അധികാരത്തിലെത്തിയാല്‍ കേരളത്തെ കടക്കെണിയില്‍ നിന്ന് കരകയറ്റുമെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് അദ്ദേഹം പറഞ്ഞു. 

ഡിഎംആര്‍സി അധ്യക്ഷനായ ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന് കഴിഞ്ഞ ദിവസമാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ തന്നെ പാർട്ടി പറഞ്ഞാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നും ശ്രീധരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

Eng­lishs sum­ma­ry: E sreed­harn is ready to become the Chief Min­is­ter of Kerala
You may also like this video: