മതം തെരഞ്ഞെടുക്കാനുള്ള അവകാശം എല്ലാ പൗരൻമാർക്കുമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. ബിജെപി നേതാവ് അശ്വിനി കുമാർ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, സി ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നിർബന്ധിത മത പരിവർത്തനത്തിനെതിരെ നടപടികൾ കൈക്കൊള്ളമെന്നാവശ്യപ്പെട്ടാണ് അശ്വിനി കുമാർ ഹർജി സമർപ്പിച്ചത്. ഇത് സംബന്ധിച്ച് സർക്കാരുകളോട് വിശദീകരണം തേടി നോട്ടീസ് അയക്കണമെന്നായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ നോട്ടീസ് പുറപ്പെടുവിക്കാൻ കോടതി വിസമ്മതിച്ചു.
മുതിർന്ന അഭിഭാഷകൻ വികാസ് സിങാണ് അശ്വിനി കുമാറിന് വേണ്ടി ഹാജരായത്. എത് വ്യക്തിക്കും അവർക്കിഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നിൽക്കുന്നവർ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാകുന്നുണ്ടെന്നും ഇത് പലപ്പോഴും ഭീഷണിയിലൂടെയും പല വിധ പ്രലോഭനങ്ങളിലൂടെയുമാണെന്നും വികാസ് സിങ് വാദിച്ചു. കേന്ദ്രസർക്കാർ ഇതിനെതിരെ അനുചിതമായ നടപടികൈക്കൊള്ളണമെന്നും സിങ് വാദിച്ചു. എന്നാൽ ഏതു മതത്തിൽ വിശ്വസിക്കണമെന്നതൊക്കെ വ്യക്തികളുടെ സ്വാന്ത്ര്യമാണെന്നും അവരെ ആരെങ്കിലും നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കുന്നുണ്ടെങ്കിൽ അവർക്ക് കോടതിയെ സമീപിക്കാമെന്നും ഇക്കാര്യത്തിൽ അശ്വിനി കുമാർ എന്തിനാണ് കോടതിയെ സമീപിക്കുന്നതെന്നും കോടതി ചോദിച്ചു. നിർബന്ധിതമോ ഭീഷണിപ്പെടുത്തിയോ മതപരിവർത്തനം നടത്തപ്പെടുന്നെങ്കിൽ അത് വേറെ കുറ്റമാണെന്നും കോടതി നിരീക്ഷിച്ചു.ഹർജിക്കാരന് വേണമെങ്കിൽ ഹർജി പിൻവലിക്കാമെന്നും കോടതി പറഞ്ഞു. കോടതി പരാമർശത്തെ തുടർന്ന് അശ്വിനി കുമാർ ഹർജി പിൻവലിക്കുകയായിരുന്നു.
ENGLISH SUMMARY: each person has the right to choose their religion
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.