29 March 2024, Friday

Related news

March 23, 2024
March 7, 2024
March 6, 2024
March 5, 2024
February 17, 2024
February 13, 2024
February 4, 2024
January 31, 2024
January 24, 2024
January 9, 2024

ആദ്യ കാല സിനിമ സംവിധായകൻ ക്രോസ് ബെൽറ്റ് മണി അന്തരിച്ചു

Janayugom Webdesk
തിരുവനന്തപുരം
October 30, 2021 10:24 pm

ആദ്യ കാല സിനിമ സംവിധായകൻ ക്രോസ് ബെൽറ്റ് മണി(വേലായുധൻ നായർ-86 ) അന്തരിച്ചു. വട്ടിയൂര്‍ക്കാവിലെ വസതിയില്‍ ശനിയാഴ്രാച ത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം. മലയാളചലച്ചിത്രരംഗത്തെ ആദ്യകാല സംവിധായകരിൽ പ്രമുഖനായിരുന്നു. നാല്പതോളം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പത്തോളം സിനിമകളുടെ സിനിമാട്ടോഗ്രാഫർ ആയും അദ്ദേഹം പ്രവർത്തിച്ചു.

ഫോട്ടോഗ്രാഫിയിലുള്ള താല്‍പര്യമാണ് വേലായുധന്‍ നായരെ സിനിമയില്‍ എത്തിച്ചത്. 1956 മുതല്‍ 1961 വരെ മെറിലാന്റ് സ്റ്റുഡിയോയില്‍ പ്രവര്‍ത്തിച്ചു. ഛായാഗ്രഹണത്തിന്റെയും സംവിധാനത്തിന്റെയും ബാലപാഠങ്ങള്‍ പഠിക്കുന്നത് ഇവിടെനിന്നാണ്. 1961‑ല്‍ കെ എസ് ആന്റണി സംവിധാനം ചെയ്ത ‘കാല്‍പ്പാടുകളി‘ലൂടെ സ്വതന്ത്ര ക്യാമറാമാനായി. 1967‑ല്‍ പുറത്തിറങ്ങിയ ‘മിടുമമിടുക്കി‘യാണ് ക്രോസ്‌ബെല്‍റ്റ് മണി സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ സിനിമ. നാടക രചയിതാവ് കെ ജി സേതുനാഥായിരുന്നു തിരക്കഥ. സത്യനുംശാരദയുമായിരുന്നു നായികാനായകന്മാര്‍. 1970ൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ക്രോസ്ബെൽറ്റ് എന്ന ചിത്രത്തോടെ ആണ് അദ്ദേഹം പ്രശസ്തനാകുന്നത്.അതോടെ ആ പേരു തന്റെ പേരിനൊപ്പം ചേര്‍ക്കുകയായിരുന്നു.

വലിയശാലയിൽ മാദവൈ വിലാസത്ത് കൃഷ്ണപ്പിള്ളയുടെയും കമലമ്മയുടെയും മകനായി 1935 ഏപ്രിൽ 22 നാണ് ജനനം. ശ്രീമതിയമ്മയാണ് ഭാര്യ. മിടുമിടുക്കി,മനുഷ്യബന്ധങ്ങൾ, പുത്രകാമേഷ്ടി, നാടൻ പ്രേമം, ശക്തി, കാപാലിക, നടീനടന്മാരെ ആവശ്യമുണ്ട്, വെളിച്ചം അകലെ, താമരത്തോണി, ചോറ്റാനിക്കര അമ്മ, കമാൻഡർ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ചിലത്.

ENGLISH SUMMARY:Early film direc­tor Cross Belt Mani has died
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.