ഓസ്‌ട്രേലിയയിലെ ബ്രൂമില്‍ശക്തമായ ഭൂചലനം

Web Desk
Posted on July 14, 2019, 2:59 pm

ഓസ്‌ട്രേലിയയിലെ ബ്രൂമില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.9  തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയാണ് ഭൂചലനത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്.
പ്രദേശത്ത് നാശനഷ്ടം ഉണ്ടായിട്ടുണ്ടോ, ആര്‍ക്കെങ്കിലും ജീവഹാനി ഉണ്ടായിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം 33 കിലോമീറ്റര്‍ ആഴത്തിലായിരുന്നു. പശ്ചിമ ഓസ്‌ട്രേലിയയില്‍ നിന്ന് 203 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം അനുഭവപ്പെട്ട പ്രദേശം.