തുര്‍ക്കിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. തകര്‍ന്നുവീണ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍പെട്ടാണ് ഏറെപ്പേരും മരിച്ചത്. തലസ്ഥാന നഗരമായ അങ്കാരയില്‍ നിന്ന് 550 കിലോമീറ്റര്‍ അകലെ എലസിഗ് പ്രവിശ്യയില്‍ വെള്ളിയാഴ്ച രാത്രി പ്രദേശിക സമയം രാത്രി 8.55ഓടെയാണ്, റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. മുപ്പതോളം പേരെ കാണാതായി. കിഴക്കന്‍ പ്രവിശ്യയായ എലസിഗിലെ ചെറിയ പട്ടണമായ സിവ്രിജയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ശനിയാഴ്ച പുലര്‍ച്ചെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അഞ്ചു പേരെ ജീവനോടെ പുറത്തെടുത്തതായി തുര്‍ക്കി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. ക്ഷപ്പെട്ടവരില് ഒരു ഗര്‍ഭിണിയുമുണ്ട്. കെട്ടിടത്തിനടിയില്‍ കിടന്ന ഇവരെ 12 മണിക്കൂറിലേറെ കഴിഞ്ഞാണ് പുറത്തെടുത്തതെന്നാണ് വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ദുരന്തത്തിനിരയായവരെ സഹായിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചതായി പ്രസിഡന്റ് റിസെപ് തായിപ് എര്‍ദോഗണ്‍ അറിയിച്ചു.
രക്ഷാപ്രവര്‍ത്തകര്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ തുടരുകയാണ്. തകര്‍ന്ന കെട്ടിടങ്ങളിലേക്ക് മടങ്ങരുതെന്ന് തുര്‍ക്കിയിലെ ഡിസാസ്റ്റര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്മെന്റ് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ജനങ്ങള്‍ക്ക് ആവശ്യമായ കിടക്ക, പുതപ്പ്, ഭക്ഷണം, വെള്ളം എന്നിവ പ്രദേശത്ത് എത്തിച്ച് വിതരണം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. തുർക്കിയിൽ നേരത്തേയും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. 1999ൽ തുർക്കിയിലെ പടിഞ്ഞാറൻ നഗരമായ ഇസ്മിതിലാണ് റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിലുണ്ടായ ഭൂചലനത്തിൽ 17,000 പേരാണ് മരിച്ചത്.
English Summary: Earth quake in eastern turkey followup
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.