കിഴക്കന്‍ തുര്‍ക്കിയിൽ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി. വെള്ളിയാഴ്ച പ്രാദേശിക സമയം രാത്രി 8.55 ഓടെയാണ് റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ശക്തമായ ഭൂകമ്പത്തില്‍ 1,607 പേര് പരിക്കേറ്റ് ചികില്‍സയിലുണ്ടെന്ന് തുര്‍ക്കി ഡിസാസ്റ്റര്‍ ആന്റ് എമര്‍ജന്‍സി മാനേജ്മെന്റ് പ്രസിഡന്റ് അറിയിച്ചു. തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് ഇതുവരെ 45 പേരെ രക്ഷപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇനിയും നിരവധി പേർ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നെന്ന വിവരത്തെ തുടർന്ന് 3500 ഓളം പേർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. ശക്തമായ ഭൂകമ്പത്തിനുശേഷം 780 ഓളം ചെറുഭൂചലനങ്ങള്‍ തുര്‍ക്കിയെ പിടിച്ചുകുലുക്കിയെന്നും ഭൂകമ്പത്തില്‍ 76 കെട്ടിടങ്ങള്‍ നിലം പൊത്തിയതായും ആയിരക്കണക്കിന് കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 1600നു മുകളില്‍ താല്‍ക്കാലിക കൂടാരങ്ങള്‍ ജനങ്ങൾക്ക് വേണ്ടി സജ്ജമാക്കിയിട്ടുണ്ട്.
English Summary: Earthquake death toll rises to 38 in Turkey.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.