Web Desk

ന്യൂഡല്‍ഹി

June 21, 2020, 7:18 pm

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും ഭൂചലനം

Janayugom Online

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വീണ്ടും ഭൂചലനം. ഇന്ന് വൈകിട്ട് 4.16നാണ് ഭൂചലനം അനുഭവപ്പെട്ടത്. മിസോറാമിലെ ഐസ്വാളില്‍ നിന്ന് 25 കിലോമീറ്റര്‍ വടക്കുകിഴക്കാണ് പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു.

35 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. അസമിലും, മേഘാലയ, മണിപ്പൂര്‍, മിസോറാം എന്നി അയല്വി‍ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ടെങ്കിലും അപകടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജമ്മു കശ്മീരിലെ രാജൗരി ജില്ലയില്‍ 2.6 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം അനുഭവപ്പെട്ടിരുന്നു.

രാജൗരിയില്‍ നിന്ന് 61 കിലോമീറ്റര്‍ പടിഞ്ഞാറായിരുന്നു പ്രഭവകേന്ദ്രമെന്ന് എന്‍സിഎസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞ തീവ്രതതയുള്ള ചലനങ്ങള്‍ ഹരിയാന, ജമ്മു കശ്മീര്‍, ഗുജറാത്ത് എന്നിവയുള്‍പ്പെട്ട സ്ഥലങ്ങളില്‍ അനുഭവപ്പെട്ടിരുന്നു.

ENGLISH SUMMARY: earth­quake hits again in north­east­ern states
You may also like this video