29 March 2024, Friday

അഫ്ഗാനിസ്ഥാനിൽ ഭൂചലനം: 26 മരണം, 700ലധികം വീടുകൾ തകർന്നു 

Janayugom Webdesk
കാബൂൾ
January 18, 2022 9:03 am

പശ്ചിമ അഫ്ഗാനിസ്ഥാനിൽ ഭൂചലനത്തിൽ 26 മരണം. നിരവധി പേർക്ക് പരിക്കേറ്റു. ഭുചലനം 5.3 തീവ്രത രേഖപ്പെടുത്തിയെന്ന് യുഎസ് ജിയോളജിക്കൽ സർവേ പറഞ്ഞു.

മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളും നാല് പേർ കുട്ടികളുമാണെന്ന് ബാദ്ഗിസ് പ്രവിശ്യയുടെ വക്താവ് പറഞ്ഞു. ഇവിടെ 700ലധികം വീടുകൾ തകർന്നു. വീടുകളുടെ മേൽക്കൂര തകർന്ന് വീണാണ് ഏറെ മരണം സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലമ്പ്രദേശം ആയതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്നും മരണസംഘ്യ കൂടാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു. ആദ്യത്തെ ഭൂചലനമുണ്ടായതിന് പിന്നാലെ രണ്ട് മണിക്കൂറിന് ശേഷം 4.9 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം കൂടെ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

eng­lish sum­ma­ry; Earth­quake in Afghanistan: 26 dead, more than 700 hous­es destroyed

you may also like this videol;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.