Web Desk

ന്യൂഡല്‍ഹി

December 18, 2020, 10:11 am

ഡല്‍ഹിയില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 4.2 രേഖപ്പെടുത്തി

Janayugom Online

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം. വ്യാഴാഴ്ച രാത്രി 11.46 ഓടെയാണ് ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും 4.2 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. പ്രഭവകേന്ദ്രം ഹരിയാനയിലെ ഗുഡ്ഗാവില്‍ നിന്ന് 48 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറാണെന്ന് ദേശീയ ഭൂകമ്പശാത്ര സെന്റര്‍ വ്യക്തമാക്കി. ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങി. ഇതുവരെ നാശനഷ്ടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉപരിതലത്തില്‍ നിന്ന് 7.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്. 

ENGLISH SUMMARY:earthquake in del­hi 18-12-2020
You may also like this video